തിരയുക

ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിൽ സൈനികസേവനത്തിനൊ പൗരസേവനത്തിനൊ ഇടയിൽ അംഗവൈകല്യം സംഭവിച്ചവരുടെ സംഘടനയുടെ പ്രതിനിധികളെ കൂടിക്കാഴ്ചയ്ക്കായി സ്വീകരിച്ച വേളയിൽ, 21/01/23 ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിൽ സൈനികസേവനത്തിനൊ പൗരസേവനത്തിനൊ ഇടയിൽ അംഗവൈകല്യം സംഭവിച്ചവരുടെ സംഘടനയുടെ പ്രതിനിധികളെ കൂടിക്കാഴ്ചയ്ക്കായി സ്വീകരിച്ച വേളയിൽ, 21/01/23  (Vatican Media)

അംഗവൈകല്യത്തിനു മുന്നിൽ “ന്യൂനചിഹ്ന”ത്തിനു പകരം “അധികചിഹ്നം ഇടുക, പാപ്പാ!

പാപ്പാ, ഇറ്റലിയിൽ സൈനികസേവനത്തിനൊ പൗരസേവനത്തിനൊ ഇടയിൽ അംഗവൈകല്യം സംഭവിച്ചവരുടെ സംഘടനയുടെ പ്രതിനിധികളെ ശനിയാഴ്‌ച (21/01/23) വത്തിക്കാനിൽ പേപ്പൽ ഭവനത്തിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അവനവനിൽ, സ്വന്തം അവസ്ഥയിൽ സ്വയം അടച്ചിടാനുള്ള പ്രവണതയെ മറികടന്നുകൊണ്ട് കൂടിക്കാഴ്ചയ്ക്കും പങ്കുവയ്ക്കലിനും ഐക്യദാർഢ്യത്തിനും തുറവുള്ളവരായി മാറാൻ എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ.

ഇറ്റലിയിൽ സൈനികസേവനത്തിനൊ പൗരസേവനത്തിനൊ ഇടയിൽ അംഗവൈകല്യം സംഭവിച്ചവരുടെ സംഘടനയുടെ പ്രതിനിധികളെ ശനിയാഴ്‌ച (21/01/23) വത്തിക്കാനിൽ പേപ്പൽ ഭവനത്തിൽ സ്വീകരിച്ചു സംബോധന ചെയ്യവ്വെയാണ് ഫ്രാൻസീസ് പാപ്പാ അംഗവൈകല്യത്തിൽ തളരാതെ സധൈര്യം മുന്നേറാൻ  പ്രചോദനം പകർന്നുകൊണ്ട് ഇങ്ങനെ പറഞ്ഞത്.

പരിമിതി, പേറേണ്ട ഭാരം അപ്രത്യക്ഷമാകുന്നില്ല, അത് അതേപടി തുടരുന്നുവെങ്കിലും അതിന് ഭാവാത്മകമായ മറ്റൊരു അർത്ഥം ലഭിക്കുന്നുവെന്നും അംഗവൈകല്യമെന്ന അവസ്ഥയ്ക്കു മുന്നിൽ “ന്യൂന ചിഹ്ന”ത്തിനു പകരം “അധിക ചിഹ്നം”  ഇടുകയാണ് വേണ്ടതെന്നും പാപ്പാ അവരോു പറഞ്ഞു.

നിഷേധാത്മകതയിൽ നിന്ന് ഭാവാത്മകതയിലേക്കുള്ള മാറ്റം യേശുക്രിസ്തുവിൻറെ രഹസ്യത്തിൻറെ സത്താപരമായ ഘടകങ്ങളിൽ ഒന്നാണെന്നും പാപ്പാ അനുസ്മരിച്ചു. ചിലർക്ക് അംഗവൈകല്യം സംഭവിച്ചത് സമധാനദൗത്യ നിർവ്വഹണത്തിനിടയിലോ പൊതുക്രമ സംരക്ഷണ വേളയിലോ ആണെന്നതും അനുസ്മരിച്ച പാപ്പാ സമാധാനശില്പികളാകുക എന്നത്, അവസ്ഥാഭേദമന്യേ, എല്ലാവരുടെയും ദൗത്യമാണെന്നു പറഞ്ഞു.

എല്ലാ അക്രമങ്ങളും അടിച്ചമർത്തലുകളും ഒഴിവാക്കിക്കൊണ്ട്, ദൈനംദിന ജീവിതത്തിൽ, സംഘർഷങ്ങളെ നേരിടാൻ നമ്മൾ ശ്രമിക്കണമെന്നും അത് എളുപ്പമല്ലയെന്നും കാരണം ചിലപ്പോൾ ഒരു വാക്ക് മതി സഹോദരനെയോ സഹോദരിയെയോ വേദനിപ്പിക്കാനോ നിഹനിക്കാനോ എന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 January 2023, 21:05