സ്നാപകയോഹന്നാന്റെ ശബ്ദം നമ്മുടെ ജീവിതത്തിൽ:മാർപാപ്പയുടെ ട്വിറ്റർ സന്ദേശം
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
‘ദൈവത്തിങ്കലേക്കു തിരിച്ചുവരുവാനുള്ള സ്നേഹത്തിന്റെ പ്രകമ്പനം ഉൾക്കൊള്ളുന്ന സ്നാപകയോഹന്നാന്റെ വാക്കുകൾ നമുക്ക് ശ്രവിക്കാം.ആഗമനകാലം നാൾകാട്ടിയിൽ കടന്നുപോകുന്ന ദിനങ്ങൾ മാത്രമായി മാറാതെ നമ്മുടെ അനുദിന കൃപയ്ക്കുവേണ്ടിയുള്ള കാലമായി തീരട്ടെ.’
Papa Francesco
@Pontifex_it
Sentiamo rivolto a noi il grido di amore di Giovanni Battista a tornare a Dio e non lasciamo passare questo #Avvento come i giorni del calendario, perché è un tempo di grazia per noi, adesso, qui! #VangelodiOggi (Mt 3,1-12)
ആഗമനകാലത്തിന്റെ രണ്ടാം ഞായറാഴ്ചയായ ഇന്ന് സഭ സ്നാപകയോഹന്നാന്റെ പ്രഭാഷണമാണ് സുവിശേഷ പരിചിന്തനത്തിന്നായി വിശ്വാസികൾക്ക് വിശുദ്ധകുർബാനയിൽ പങ്കുവയ്ക്കപ്പെടുന്നത്.സുവിശേഷത്തിന്റെ ഈ വലിയ ആശയമാണ് ഫ്രാൻസിസ് മാർപ്പാപ്പ തന്റെ ട്വിറ്റർ സന്ദേശത്തിലും നമുക്ക് പകർന്നു നൽകുന്നത്.
സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന മാർപാപ്പയുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ്
വായനക്കാരായും,പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്.ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും മാർപ്പാപ്പയുടേതാണ്.കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും,പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: