കൈകൾ കൂപ്പുവാനും ഹൃദയം ദൈവത്തിങ്കലേക്കു ഉയർത്തുവാനും
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
പ്രാർത്ഥന വിശുദ്ധരുമായുള്ള കൂട്ടായ്മയിലേക്ക് നമ്മെ നയിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ.നവംബർ ഇരുപത്തിരണ്ടാം തീയതി തന്റെ ട്വിറ്റർ സന്ദേശത്തിലാണ് മാർപാപ്പ മഹത്തായ ഈ ആശയം പങ്കുവച്ചത്.ട്വീറ്റിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്,"ഓരോ തവണയും നാം കൈകൾ കൂപ്പുകയും, ദൈവത്തോട് ഹൃദയം തുറക്കുകയും ചെയ്യുമ്പോൾ, നമുക്ക് മുൻപ് സാഹസികമായ ഈ ജീവിതത്തിൽ കടന്നുപോയ ജ്യേഷ്ഠസഹോദരന്മാരെപ്പോലെ, നമ്മോടൊപ്പം പ്രാർത്ഥിക്കുകയും നമുക്കുവേണ്ടി മധ്യസ്ഥത വഹിക്കുകയും ചെയ്യുന്ന അറിയപ്പെടാത്തതും,അറിയപ്പെട്ടവരുമായ വിശുദ്ധരുടെ കൂട്ടായ്മയിൽ നാം നമ്മെത്തന്നെ കണ്ടെത്തുന്നു".
സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന മാർപാപ്പയുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും,പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്.ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും മാർപ്പാപ്പയുടേതാണ്.കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും,പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: