തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

പാപ്പാ യുവതയോട്: യഥാർത്ഥ സൗന്ദര്യം പുറത്തുകൊണ്ടു വരുക!

ദൈവം മനുഷ്യനെ സ്വന്തം ഛായയിൽ സൃഷ്ടിക്കുകയും മനുഷ്യൻ അതിസുന്ദരനാണെന്ന് കാണുകയും ചെയ്ത സൃഷ്ടികർമ്മത്തിൻറെ ആദ്യ നിമിഷം മുതൽ എല്ലായ്പ്പോഴും നമ്മുടേതായ ആ സൗന്ദര്യം പ്രസരിപ്പിക്കുകയും സംരക്ഷിക്കുകയും വേണമെന്നും ഫ്രാൻസീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നാം സ്വാംശീകരിച്ചവ ജീവിതത്തിലുടനീളം പഠിക്കാനും പങ്കുവയ്ക്കാനും കഴിയുമെന്ന് മാർപ്പാപ്പാ.

സെപ്റ്റംബർ 30-ന് ചേർന്ന “ഊർസുലൈൻ ആഗോള വിദ്യഭ്യാസ ഉടമ്പടി” (URSULINE GLOBAL EDUCATIONAL PACT) യോഗത്തിൽ സംബന്ധിച്ച വിദ്യാർത്ഥികൾക്കായി നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത, മാനവ സാഹോദര്യം, ദരിദ്രരും ഏറ്റവും ദുർബ്ബലരുമായവരോടുള്ള കരുതൽ എന്നിവയുമായി ബന്ധപ്പെട്ട് നടപ്പിലാക്കിവരുന്നയും വിഭാവനം ചെയ്യുന്നവയുമായ സംരഭങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പാപ്പാ അതിനർത്ഥം "ഉറങ്ങുന്ന"വരല്ല ഉണർന്നിരിക്കുന്നവരാണ് “ഊർസുലൈൻ ആഗോള വിദ്യഭ്യാസ ഉടമ്പടി” യംഗങ്ങളായ യുവതയെന്ന് ശ്ലാഘിച്ചു.

സാർവ്വത്രികസഹോദര്യം പുലർത്താൻ പരിശീലിപ്പിക്കുന്നതിനായി എല്ലാവർക്കുമായി തുറന്ന സഖ്യമെന്ന നിലയിൽ മൂന്നുവർഷം മുമ്പ് താൻ തുടക്കം കുറിച്ച ആഗോള വിദ്യഭ്യാസ ഉടമ്പടിയിൽ സജീവ പങ്കാളികളാണ് ഈ യുവതീയുവാക്കൾ എന്ന് അനുസ്മരിക്കുന്ന പാപ്പാ അവരുടെ യഥാർത്ഥ സൗന്ദര്യം പുറത്തുകൊണ്ടുവരാൻ അവരെ ക്ഷണിക്കുന്നു.

ദൈവം മനുഷ്യനെ സ്വന്തം ഛായയിൽ സൃഷ്ടിക്കുകയും മനുഷ്യൻ അതിസുന്ദരനാണെന്ന് കാണുകയും ചെയ്ത സൃഷ്ടികർമ്മത്തിൻറെ ആദ്യ നിമിഷം മുതൽ എല്ലായ്പ്പോഴും നമ്മുടേതായ ആ സൗന്ദര്യം ഏറെ വൈരൂപ്യങ്ങളാൽ ശ്വാസംമുട്ടുന്ന ഈ ലോകത്ത് കൊണ്ടുവരണമെന്നും ഈ സൗന്ദര്യം പ്രസരിപ്പിക്കുകയും സംരക്ഷിക്കുകയും വേണമെന്നും പാപ്പാ പറയുന്നു.

പ്രവർത്തനത്തിൻറെ പ്രാധാന്യവും ചൂണ്ടിക്കാട്ടുന്ന പാപ്പാ, യേശു നമുക്കു വെളിപ്പെടുത്തിത്തന്ന സൗന്ദര്യം സ്വയം വിനിമയം ചെയ്യുന്ന തേജസ്സാണെന്ന് ഉദ്ബോധിപ്പിക്കുന്നു. ഈ സൗന്ദര്യം പങ്കുവയ്ക്കപ്പെടുന്നതിനായി രൂപംകൊള്ളുന്നതും അത് രൂപം കൊണ്ട സ്നേഹത്തോടു വിശ്വസ്തതപുലർത്തിക്കൊണ്ട് അഴുക്കു പുരളുന്നതിനും വിരൂപമാകുന്നതിനും ഭയമില്ലാത്തതുമാണെന്ന് പാപ്പാ പറയുന്നു. ആകയാൽ യുവതീയുവാക്കൾ പ്രവർത്തനനിരതരാകാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പികുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 October 2022, 15:20