തിരയുക

ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേദിയിലേക്കെത്തുന്നു ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേദിയിലേക്കെത്തുന്നു  (ANSA)

ഹൃദയത്തിന്റെ സംരക്ഷണം നമ്മുടെ ചുമതല: ഫ്രാൻസിസ് പാപ്പാ

ആത്മീയജീവിതത്തിലെ വിവേചനവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ എഴുതിയ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നന്മതിന്മകളെ തിരിച്ചറിഞ്ഞ് നമ്മുടെ ജീവിതത്തെ സംരക്ഷിക്കാൻ നാം അറിഞ്ഞിരിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. കപടതയോടെ നമ്മെ കബളിപ്പിക്കുന്നവരെയും നമുക്ക് പ്രധാനപ്പെട്ടവയെയും വേർതിരിച്ചറിയുന്നതിനായി, നമുക്ക് ഏറ്റവും പ്രധാനപ്പെട്ട ഹൃദയത്തിന്റെ രഹസ്യകോഡുകൾ നാം അറിഞ്ഞിരിക്കണമെന്നാണ് പാപ്പാ എഴുതിയത്. ഒക്ടോബർ 5 ബുധനാഴ്ച വത്തിക്കാനിൽ നടത്തിയ പൊതുകൂടിക്കാഴ്ചാവേളയിൽ ആത്‌മീയജീവിതത്തിലെ വിവേചനവുമായി ബന്ധപ്പെട്ട് പഠിപ്പിച്ചതിനു പിന്നാലെയാണ്, ഇത്തരമൊരു സന്ദേശം പാപ്പാ നൽകിയത്.

ട്വിറ്ററിൽ കുറിച്ച ഈ സന്ദേശത്തിന്റെ പരിഭാഷ ഇങ്ങനെയാണ്: "നമ്മെ തെറ്റായ രീതിയിൽ സ്വാധീനിക്കാൻവേണ്ടി പ്രേരണയുടെ വാക്കുകളുമായി വരുന്നവരിൽനിന്ന് നമ്മെ സംരക്ഷിക്കുന്നതിനും, നമ്മെ സംബന്ധിച്ച് ശരിയായി വിലമതിക്കേണ്ടത് എന്തെന്ന് തിരിച്ചറിയുന്നതിനും വേണ്ടി, നാം പ്രധാനപ്പെട്ടതാണ് കരുതുന്ന നമ്മുടെ ഹൃദയത്തിന്റെ രഹസ്യ കോഡ് നാം അറിഞ്ഞിരിക്കണം എന്നത് പ്രധാനപ്പെട്ടതാണ്".

ഒക്ടോബർ 5 ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

വിവേചനം (#Discernment) പൊതുകൂടിക്കാഴ്ച (#GeneralAudience) എന്നീ ഹാഷ്ടാഗുകളോടെ ആയിരുന്നു പാപ്പായുടെ ട്വീറ്റ്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: It is important to know the passwords of our heart, what we are most sensitive to, to protect ourselves from those who present themselves with persuasive words to manipulate us, but also to recognize what is truly important for us. #Discernment #GeneralAudience

IT: È importante conoscere le password del nostro cuore, ciò a cui siamo più sensibili, per proteggerci da chi si presenta con parole suadenti per manipolarci, ma anche per riconoscere ciò che è davvero importante per noi. #Discernimento #UdienzaGenerale

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 October 2022, 16:38