ഉക്രൈൻ ജനതയ്ക്കായി വീണ്ടും പാപ്പായുടെ അഭ്യർത്ഥന
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
റഷ്യ ഉക്രൈൻ യുദ്ധം തുടരുന്ന അവസരത്തിൽ, കഴിഞ്ഞ ദിവസം ഉക്രൈനിലെ കിയെവിൽ നടന്ന ബോംബാക്രമണത്തെ പാപ്പാ അനുസ്മരിച്ചു. ഒക്ടോബർ 12 ബുധനാഴ്ച, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വച്ച് നടത്തിയ പൊതു കൂടിക്കാഴ്ച്ചാവേളയിലാണ് ഉക്രൈനുവേണ്ടി അപേക്ഷയുമായി ഫ്രാൻസിസ് പാപ്പാ എത്തിയത്.
കഴിഞ്ഞ ദിവസം ബോംബാക്രമണം നടന്ന പ്രദേശങ്ങളിലെ നിവാസികളെ താൻ പ്രത്യേകമായി അനുസ്മരിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. അവരുടെ വേദനയെ താൻ ഉള്ളിൽ വഹിക്കുകയും, ദൈവമാതാവായ പരിശുദ്ധ അമ്മവഴി ദൈവത്തോടുള്ള പ്രാർത്ഥനയിൽ താൻ അത് സമർപ്പിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ കൂട്ടിച്ചേർത്തു. തന്നെ വിളിച്ചപേക്ഷിക്കുന്ന പാവങ്ങളുടെ നിലവിളി കേൾക്കുന്നവനാണ് ദൈവമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, യുദ്ധത്തിന്റെ കൊടുങ്കാറ്റ് നിലയ്ക്കുവാനും നീതിയിൽ അടിസ്ഥാനമിട്ട സമാധാനപരമായ സഹവർത്തിത്വം പുനർനിർമ്മിക്കുന്നതിനായി, യുദ്ധത്തിന്റെ തുടർച്ചയെക്കുറിച്ച് തീരുമാനമെടുക്കാൻ കഴിവുള്ളവരുടെ ഹൃദയങ്ങളെ പരിശുദ്ധാത്മാവ് പരിവർത്തനം ചെയ്യട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ അപേക്ഷ സമർപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: