തിരയുക

സ്വാതന്ത്ര്യത്തിലേക്ക് വളരുക - ഫ്രാൻസിസ് പാപ്പാ സ്വാതന്ത്ര്യത്തിലേക്ക് വളരുക - ഫ്രാൻസിസ് പാപ്പാ  (Vatican Media)

പ്രാർത്ഥനയും ആത്മജ്ഞാനവുമുള്ള മനുഷ്യരാവുക: ഫ്രാൻസിസ് പാപ്പാ

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സ്വാതന്ത്ര്യത്തിൽ വളരുന്നതിന് പ്രാർത്ഥനയും ആത്മജ്ഞാനവും സഹായിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഒക്ടോബർ ആറിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ്, തങ്ങളെക്കുറിച്ചുതന്നെയുള്ള വ്യക്തമായ അറിവും, പ്രാർത്ഥനയുടേതായ ഒരു ജീവിതവും യഥാർത്ഥ സ്വാതന്ത്ര്യത്തിൽ വളരാൻ നമ്മെ പ്രാപ്തരാക്കുന്നുവെന്ന് പാപ്പാ എഴുതിയത്.

"പ്രാർത്ഥനയും ആത്മജ്ഞാനവും സ്വാതന്ത്ര്യത്തിൽ വളരാൻ അനുവദിക്കുന്നു" എന്നതായിരുന്നു പ്രാർത്ഥന (#Prayer) എന്ന ഹാഷ്‌ടാഗോടുകൂടിയ പാപ്പായുടെ സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: #Prayer and self-knowledge enable us to grow in freedom.

IT: La #preghiera e la conoscenza di sé stessi consentono di crescere nella libertà.

06 October 2022, 16:42