തിരയുക

മാതാവിന് മുൻപിൽ പ്രാർത്ഥനാനിമഗ്‌ദനായി പാപ്പാ - ഫയൽ ചിത്രം മാതാവിന് മുൻപിൽ പ്രാർത്ഥനാനിമഗ്‌ദനായി പാപ്പാ - ഫയൽ ചിത്രം 

ദൈവത്തെ നേടാനുള്ള ആഗ്രഹസഫലീകരണത്തിനായി മാതാവിന്റെ മാധ്യസ്ഥ്യം തേടാം: ഫ്രാൻസിസ് പാപ്പാ

പിലാർ മാതാവിന്റെ തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവം നമ്മുടെ ഹൃദയത്തിൽ നിക്ഷേപിച്ച, ദൈവത്തെ നേടുവാനുള്ള ആഗ്രഹത്തെ പരിശുദ്ധ അമ്മ തന്റെ മാധ്യസ്ഥ്യത്താൽ സാധിച്ചു തരട്ടെയെന്ന് ഫ്രാൻസിസ് പാപ്പാ. സ്പെയിനിലെ പിലാർ മാതാവിന്റെ തിരുനാളും, സ്പെയിനിന്റെ ദേശീയദിനവും ഒത്തുവരുന്ന ഒക്ടോബർ 12-ന്, ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടുന്നതിലെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.

"ഹിസ്പാനിറ്റിയുടെ മദ്ധ്യസ്ഥയായ പിലാർ മാതാവിന്റെ തിരുനാൾ ഇന്ന് നാം ആഘോഷിക്കുകയാണ്.ദൈവം നമ്മുടെ ഹൃദയത്തിൽ നിക്ഷേപിച്ച, ദൈവത്തിനായുള്ള ആഗ്രഹം കണ്ടെത്താനും, അത് നേടിയെടുക്കുവാനുമുളള കൃപയ്ക്കായി പരിശുദ്ധ 'അമ്മ നമുക്കായി തന്റെ പുത്രനോട് അപേക്ഷിക്കട്ടെ" എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.

പിലാർ മാതാവ് (#NuestraSeñoraDelPilar), ഹിസ്പാനിറ്റി (#Hispanidad) എന്നീ ഹാഷ്ടാഗുകളോടയായിരുന്നു സ്പാനിഷ് ഭാഷയിൽ നൽകിയ പാപ്പായുടെ ഈ ട്വിറ്റർ സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

ES: Hoy celebramos a #NuestraSeñoraDelPilar, Patrona de la #Hispanidad. Que Ella interceda por nosotros ante su Hijo, para que podamos descubrir el deseo profundo de Dios que Él ha puesto en nuestros corazones y nos dé la gracia de alcanzarlo.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 October 2022, 16:50