തിരയുക

ആണവവിസ്ഫോടനം ആണവവിസ്ഫോടനം 

പാപ്പാ: ആണവോർജ്ജത്തിൻറെ വിനാശകര വിനിയോഗം കുറ്റകൃത്യം!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആണവോർജ്ജം യുദ്ധാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് എന്നത്തെക്കാളുമുപരി ഇന്ന് ഒരു കുറ്റകൃത്യമാണന്ന് മാർപ്പാപ്പാ.

അണുവായുധങ്ങൾ സമ്പൂർണ്ണമായു നിരോധിക്കുന്നതിനു വേണ്ടി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26-ന് തിങ്കളാഴ്‌ച ആചരിച്ച അന്താരാഷ്ട്രദിനത്തോടനുബന്ധിച്ച് അന്ന് “സമാധാനം”  “ആണവനിരായുധീകരണം”  “സൃഷ്ടിയുടെകാലം” (#Peace #NuclearDisarmament #TimeofCreation) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇത് പറഞ്ഞിരിക്കുന്നത്.

പാപ്പാ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്:

“യുദ്ധാവശ്യങ്ങൾക്കായി ആണവോർജ്ജം ഉപയോഗിക്കുന്നത് എന്നത്തേക്കാളും ഇന്ന്, മനുഷ്യനും അവൻറെ അന്തസ്സിനും മാത്രമല്ല, നമ്മുടെ പൊതു ഭവനത്തിൻറെ ഏതൊരു ഭാവി സാദ്ധ്യതയ്‌ക്കുമെതിരായ ഒരു കുറ്റകൃത്യമാണെന്ന് ആവർത്തിച്ചുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. #സമാധാനം #ആണവ നിരായുധീകരണം #സൃഷ്ടിയുടെകാലം”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Desidero ribadire che l’uso dell’energia atomica per fini di guerra è, oggi più che mai, un crimine, non solo contro l’uomo e la sua dignità, ma contro ogni possibilità di futuro nella nostra casa comune. #Pace #DisarmoNucleare #TempodelCreato

EN: I wish once more to declare that the use of atomic energy for purposes of war is today, more than ever, a crime not only against the dignity of human beings but against any possible future for our common home. #Peace #NuclearDisarmament #TimeofCreation

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 September 2022, 15:59