തിരയുക

പോൾ ആറാമൻ ഹാളിൽ "ശാലോം" സമൂഹത്തിലെ യുവാക്കളുമായുള്ള കൂടികാഴ്ചയിൽ...  പോൾ ആറാമൻ ഹാളിൽ "ശാലോം" സമൂഹത്തിലെ യുവാക്കളുമായുള്ള കൂടികാഴ്ചയിൽ...   (Vatican Media)

"ശാലോം" സമൂഹത്തിലെ യുവാക്കളോടു പാപ്പാ: 'സർഗ്ഗാത്മകതയിൽ തുടരുക'

യുവജനങ്ങളാൽ യുവജനങ്ങളെ സുവിശേഷവൽക്കരിക്കാൻ ലക്ഷ്യമിടുന്ന ബ്രസീലിയൻ കത്തോലിക്കാ യുവജന മുന്നേറ്റമായ "ശാലോം " അതിന്റെ നാൽപ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ സമൂഹത്തിലെ ആയിരത്തോളം യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ അവരുടെ പ്രേഷിത സിദ്ധി സജീവമായി നിലനിർത്താൻ അവരെ പ്രോത്സാഹിപ്പിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ശാലോം സമൂഹം സ്ഥാപിതമായതിന്റെ 40ആം വർഷം ആഘോഷിക്കുന്ന തോടനുബന്ധിച്ച് തിങ്കളാഴ്ച റോമിൽ ഒത്തുകൂടിയ “ശാലോം” പ്രസ്ഥാനത്തിലെ യുവജനങ്ങളെ സ്വീകരിക്കുമ്പോഴാണ് ഫ്രാൻസിസ് പാപ്പാ ഈ വെല്ലുവിളി നിറഞ്ഞ ആഹ്വാനം നൽകിയത്.

"ശാലോം"സമൂഹം

യേശു തുടങ്ങി വച്ച മാതൃകയിൽ യുവജനങ്ങളെ ലോകത്തിൽ മാറ്റത്തിന്റെ വിത്തുകളാകാനും സമാധാനത്തിന്റെ നിർമ്മാതാക്കളാകാനും  പങ്കാളികളാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി 1982-ൽ മോയ്സെസ് ലൂറോ ഡി അസെവേഡോ ഫിൽഹോയും മരിയ എമിർ ഒക്വെൻഡോ നൊഗ്വേരയും ചേർന്ന് ബ്രസീലിലെ ഫോർട്ടലേസയിൽ സ്ഥാപിച്ച കത്തോലിക്കാ സമൂഹമാണ് ശാലോം. പിന്നീട് അത് ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും, 2007ൽ  അൽമായർക്കായുള്ള പൊന്തിഫിക്കൽ കൗൺസിൽ വിശ്വാസികളുടെ ഒരു അന്താരാഷ്ട്ര കൂട്ടായ്മയായി അംഗീകരിക്കുകയും ചെയ്തു.

സഭയിലും സമൂഹത്തിലും "ക്രിസ്തുവിന്റെ മുഖം" ആവുക എന്ന ലക്ഷ്യത്തോടെ യുവജനങ്ങളുടെ സുവിശേഷവൽക്കരണമാണ് അതിന്റെ സിദ്ധി. ഇന്ന് 33 രാജ്യങ്ങളിൽ ശാലോം സമൂഹത്തിന്റെ സാന്നിധ്യമുണ്ട്.

"സഭയെ ജീവിപ്പിക്കുന്നതും മുന്നോട്ട് നയിക്കുന്നതും പരിശുദ്ധാത്മാവാണ്"

കൂടിക്കാഴ്ചയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഞ്ച് യുവാക്കളുടെ സാക്ഷ്യങ്ങൾക്ക് ഉത്തരം നൽകിയ ഫ്രാൻസിസ് പിപ്പാ“തിരക്കേറിയ ലോകത്ത്” ദൈവവുമായുള്ള സൗഹൃദത്തിൽ എങ്ങനെ ഉറച്ചുനിൽക്കാമെന്നും നമ്മുടെ ചുറ്റുപാടുകളിലുമുള്ള മറ്റുള്ളവരെ സുവിശേഷ സന്ദേശത്തിലൂടെ എങ്ങനെ പ്രചോദിപ്പിക്കാമെന്നും സഭയിൽ യുവജനങ്ങളുടെ പങ്കിനെക്കുറിച്ചും; ദരിദ്രരുമായുള്ള സൗഹൃദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും “ശാലോം” സമൂഹത്തിന്റെ ഇക്കാലഘട്ടത്തെയും ഭാവി കാലത്തെയും കുറിച്ചും പാപ്പാ സംസാരിച്ചു.

സഭയിലെ യുവ നേതൃത്വങ്ങൾ

സഭയിലെ യുവകഥാപാത്രങ്ങളുടെ വിശുദ്ധിക്ക് ഉദാഹരണങ്ങളായി, വാഴ്ത്തപ്പെട്ട കാർലോ അക്യുന്നിസ്, വിശുദ്ധ പിയർജിയോർജിയോ ഫ്രാസാത്തി, വിശുദ്ധ കൊച്ചു ത്രേസ്യാ, വിശുദ്ധ ഗബ്രിയേൽ, വിശുദ്ധ ഫ്രാൻസിസ്, അസീസിയിലെ വിശുദ്ധ ക്ലാരാ എന്നിവരെ പാപ്പാ അനുസ്മരിച്ചു.

പാവങ്ങളുമായുള്ള സൗഹൃദം

"ഏറ്റവും ദരിദ്രരായ സഹോദരീസഹോദരന്മാരുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട്, "ഉപേക്ഷിക്കപ്പെട്ടവരുടെ മുഖങ്ങളിൽ" കർത്താവായ യേശുവിനെ കണ്ടെത്താൻ പുറപ്പെട്ട കൽക്കട്ടയിലെ വിശുദ്ധ തെരേസയുടെ അസാധാരണ മാതൃകയിലേക്ക് ഫ്രാൻസിസ് പാപ്പാ അവരുടെ ശ്രദ്ധ ക്ഷണിച്ചു. "ശാലോം" ("സമാധാനം നിങ്ങളോടുകൂടെ!") എന്ന പ്രസ്ഥാനത്തിന്റെ പേര് അതിന്റെ ആകർഷണീയതയെ ഉയർത്തിക്കാട്ടുന്നതായി പാപ്പാ അനുസ്മരിച്ചു കൊണ്ട്, "ഈ സമാധാനം നിങ്ങളെ ദൈവവുമായും നിങ്ങളോടു തന്നെയും മറ്റുള്ളവരുമായും അനുരഞ്ജനത്തിലാക്കി " എന്നും, ഇപ്പോൾ അത് "അവർ കണ്ടുമുട്ടുന്ന എല്ലാ ആളുകളിലേക്കും കൈമാറാൻ പരിശ്രമിക്കുന്നു" എന്നും പാപ്പാ വെളിപ്പെടുത്തി.

അമ്മയായ സഭയെ ശ്രവിക്കുക

പ്രസ്ഥാനത്തിന്റെ കത്തോലിക്കാ സ്വഭാവത്തെക്കുറിച്ച് പറഞ്ഞ പാപ്പാ അവർ  "ദിവ്യകാരുണ്യത്തിന്റെ ആഘോഷം, ആരാധന, കുമ്പസാരം എന്നിവയിൽ കേന്ദ്രീകരിക്കുന്നുവെന്നും പ്രസംഗം, സംഗീതം, വ്യക്തിപരവും സമൂഹപരവുമായ ധ്യാനാത്മക പ്രാർത്ഥന തുടങ്ങിയവ അവർ വിലമതിച്ചിട്ടുണ്ടെന്നും ഇത് സഭയിൽ കാണപ്പെടുന്ന ഒരു അക്ഷയ സമ്പത്താണ് എന്നും പറഞ്ഞു. "ഷാലോം" സമൂഹത്തെ അതിന്റെ തുടക്കം മുതൽ സജീവമായി പിന്തുണച്ചത് അന്നത്തെ ഫോർട്ടലേസ ആർച്ച് മെത്രാനായിരുന്ന പരേതനായ കർദ്ദിനാൾ അലോസിയോ ലോർഷെയ്ഡറായിരുന്നുവെന്ന് അനുസ്മരിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ അതിലെ അംഗങ്ങളോടു "പരസ്പരം ശ്രവിക്കുവാനും തുറവോടെ ആത്മാവിന്റെ പ്രവർത്തനത്തോടു അനുസരണയുള്ളവരായി തുടരാനും "  ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 September 2022, 21:29