കസാഖ്സ്ഥാനിലേക്കുള്ള പാപ്പയുടെ അപ്പോസ്തോലിക യാത്രയുടെ കാര്യപരിപാടികൾ
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
2022, സെപ്റ്റംബർ 13, ചൊവ്വാഴ്ച
റോമിൽ നിന്നും കസാഖ്സ്ഥാൻ തലസ്ഥാനമായ നൂർ-സുൽത്താനിലേക്ക്
07:15 റോമിലെ ഫ്യുമിചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നൂർ-സുൽത്താനിലേക്ക് വിമാനത്തിൽ പാപ്പാ യാത്രയാകും.
17:45 നൂർ-സുൽത്താൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.
18:30 നൂർ-സുൽത്താനിലെ രാഷ്ട്രപതി കൊട്ടാരത്തിൽ പാപ്പായ്ക്ക് ഔദ്യോഗിക സ്വീകരണം.
18:45 കസാഖ്സ്ഥാൻ റിപ്പബ്ലിക് പ്രസിഡന്റിനെ പാപ്പാ സന്ദർശിക്കും.
19:30 "Qazaq Concert Hall" ൽ വച്ച് അധികാരികൾ, പൗര സമൂഹം, നയതന്ത്രജ്ഞർ എന്നിവരുമായുള്ള കൂടിക്കാഴ്ചയും, പാപ്പായുടെ പ്രഭാഷണവും.
2022, സെസ്റ്റംബർ 14, ബുധനാഴ്ച
നൂർ-സുൽത്താനിൽ
10:00 മണിക്ക് മതനേതാക്കളുടെ നിശബ്ദമായ പ്രാർത്ഥന
"സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും " കൊട്ടാരത്തിൽ "ലോക നേതാക്കളുടേയും പരമ്പരാഗത മതനേതാക്കളുടെയും ഏഴാം കോൺഗ്രസ്സിന്റെ ഉദ്ഘാടനവും പ്ലീനറി സമ്മേളനവും. തുടർന്ന് പാപ്പായുടെ പ്രഭാഷണം.
12:00ന് "സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും കൊട്ടാരത്തിൽ" വിവിധ മതനേതാക്കളുമായി സ്വകാര്യ കുടിക്കാഴ്ചകൾ.
16:45 ന് "എക്‌സ്പോ ഗ്രൗണ്ടിൽ" പരിശുദ്ധ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി. ദിവ്യബലി മധ്യേ പാപ്പായുടെ സുവിശേഷ പ്രഘോഷണം.
2022 സെപ്റ്റംബർ 15,വ്യാഴാഴ്ച
നൂർ-സുൽത്താനിൽ നിന്നും റോമിലേക്ക് മടക്കയാത്ര
09:00 മണിക്ക് അപ്പോസ്തോലിക് ന്യൂൺ ഷിയേച്ചറിൽ വച്ച് ഈശോ സഭാംഗങ്ങളുമായുള്ള സ്വകാര്യ കൂടികാഴ്ച.
10:30 ന് നിത്യസഹായ മാതാവിന്റെ കത്തീഡ്രൽ ദേവാലയത്തിൽ മെത്രാന്മാർ, വൈദീകർ, ഡീക്കന്മാർ, സമർപ്പിതർ, സെമിനാരി വിദ്യാർത്ഥികൾ, അജപാലക ശുശ്രൂഷകർ എന്നിവരുമായുള്ള കൂടിക്കാഴ്ച.
15:00ന് "സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും കൊട്ടാരത്തിൽ" ലോകത്തിന്റെയും പരമ്പരാഗത മതങ്ങളുടെയും നേതാക്കളുടെ ഏഴാം കോൺഗ്രസ്" പ്ലീനറിയുടെ സമാപന സമ്മേളനവും, പാപ്പായുടെ സന്ദേശവും.
16 :15 നൂർ-സുൽത്താൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയയപ്പ് ചടങ്ങ്.
16 :45 നൂർ-സുൽത്താൻ അന്താരാഷ്ട്ര വിമാനത്താവ ഇത്തിൽ നിന്ന് റോമിലേക്ക് വിമാനത്തിൽ യാത്ര.
20:15 റോമിലെ ഫ്യുമിചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാപ്പാ തിരിച്ചെത്തുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: