തിരയുക

23 പേരടങ്ങുന്ന മുസ്ലീം കുടുംബം പാപ്പയ്ക്ക് വേണ്ടി സംഗീതമാലപിച്ചു

മെത്രാന്മാർ, വൈദികർ, സമർപ്പിതർ എന്നിവരുമായി കൂടികാഴ്ച്ചയ്ക്കെത്തിയ പാപ്പായെ 21 കുട്ടികളടങ്ങുന്ന ഒരു മുസ്ലീം കുടുംബം കസാഖ് പരമ്പരാഗത സംഗീതം ആലപിച്ചുകൊണ്ട് സ്വാഗതം ചെയ്തു. വ്യത്യസ്ത മത വിശ്വാസങ്ങൾക്കിടയിലും എല്ലാ വിശ്വാസങ്ങൾക്കും ഐക്യമുണ്ടെന്ന് അവർ വത്തിക്കാൻ ന്യൂസിനോടു പറഞ്ഞു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

21 കുട്ടികളുള്ള ഈ കുടുംബത്തിൽ 18 പേരെയും ദത്തെടുത്തതാണ്. ഈ കുടുംബമാണ് കസഖ്സ്ഥാനിലെ നൂർ - സുൽത്താനിലെ നിത്യസഹായ മാതാവിന്റെ കത്തീഡ്രൽ ദേവാലയത്തിൽ വച്ച് മെത്രാന്മാരും, വൈദീകരും, സമർപ്പിതരും, സഭാ ശുശ്രൂഷകരുമായുള്ള പാപ്പായുടെ കൂടിക്കാഴ്ചയ്ക്ക് മുമ്പ് ദേവാലയ അങ്കണത്തിൽ വച്ച് കസഖ് പരമ്പരാംഗത സംഗീതം തത്സമയം ആലപിച്ച് ഫ്രാൻസിസ് പാപ്പയെ സ്വാഗതം ചെയ്തത്.

തങ്ങളുടെ വലിയ കുടുംബം രൂപികരിക്കപ്പെട്ടതിന്റെ കാരണം ലോകത്തിൽ നിരവധി അനാഥരുണ്ടെന്നതാണ് എന്ന് കുട്ടികളുടെ രക്ഷിതാക്കൾ വിശദീകരിച്ചു. താൻ പലപ്പോഴും അനാഥാലയം സന്ദർശിക്കാൻ പോകാറുണ്ടെന്നും അനാഥമായ ഓരോ കുട്ടിയെ കണ്ടുമുട്ടുമ്പോഴും താൻ പൊഴിക്കുന്ന കണ്ണുനീരിനെ കുറിച്ച് അമ്മ വത്തിക്കാൻ ന്യൂസിനോടു വ്യക്തമാക്കി.

ആദ്യമായി അനാഥരായ കുട്ടികളെ സന്ദർശിച്ച് വീട്ടിൽ തിരിച്ചെത്തിയ ശേഷം മൂന്ന് പേരെ ദത്തെടുത്തതായി അവർ പറഞ്ഞു. അതിനുശേഷം, അവൾ ഇടയ്ക്കിടെ അനാഥരായ കുട്ടികളെ സന്ദർശിക്കുകയും കൂടുതൽ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുവരുകയും അവരുടെ കൈപിടിച്ച് അവരുടെ വളർച്ച കാണുന്നതിൽ സന്തോഷിക്കുകയും ചെയ്യുമായിരുന്നു എന്ന് ആ അമ്മ വെളിപ്പെടുത്തി. ഇത്രയധികം കുട്ടികളുടെ രക്ഷിതാക്കളായിരിക്കുന്നതിൽ തങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്തതിന് കാരണം മുതിർന്ന കുട്ടികൾ എല്ലായ്പ്പോഴും തങ്ങളെ സഹായിക്കുന്നത് കൊണ്ടാണെന്നും അവർ പങ്കുവച്ചു. തങ്ങളുടെ കുട്ടികൾ ഉദാരമതികളാണെന്നും മുതിർന്നവർ ഇളയവരെ പരിപാലിക്കുമെന്നും എല്ലാവരും പരസ്പരം കരുതുന്നവരാണെന്നും അവർ പറഞ്ഞു. "ഞങ്ങൾ എല്ലാവരും സന്തുഷ്ടരാണ്," അവർ കൂട്ടിച്ചേർത്തു.

പാപ്പയെ കണ്ടതിൽ സന്തോഷം

പാപ്പയ്ക്ക് വേണ്ടി സംഗീതം ആലപിച്ചതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. "നീണ്ട  യാത്ര ചെയ്താണ് തങ്ങൾ എത്തിയതെങ്കിലും പാപ്പയെ നേരിട്ട് കാണാൻ കഴിഞ്ഞത് തങ്ങൾക്ക് വളരെയധികം സന്തോഷം നൽകിയ അനുഭവമാണെന്നും അവർ പറഞ്ഞു. പാപ്പയെ കണ്ടപ്പോൾ അവരുടെ ഹൃദയമിടിപ്പിന് വേഗത കൂടിയതും, പ്രത്യേകിച്ച് തങ്ങളുടെ കുട്ടികൾക്ക് ഇത്തരമൊരു അവസരം ലഭിച്ചത് എത്ര ഭാഗ്യമാണെന്നും അവർ വിവരിച്ചു. “ഇത് മുഴുവൻ കുടുംബത്തിനും വലിയ സന്തോഷമേകുന്നു,” അവർ കൂട്ടിച്ചേർത്തു.

നാമെല്ലാം വിശ്വാസികളാണ്

അവസാനമായി, തങ്ങൾ കത്തോലിക്കരല്ല ഇസ്ലാം മതത്തിൽപ്പെട്ടവരാണെങ്കിലും ഇത്രയും ദൂരം യാത്ര ചെയ്തതിന് കാരണം നമ്മൾ എല്ലാവരും വിശ്വാസികളായതുകൊണ്ടും ഒരേ ദൈവത്തിൽ വിശ്വസിക്കുന്നത് കൊണ്ടുമാണ് എന്നും അവർ പറഞ്ഞു. തങ്ങൾ വന്നത് എല്ലാ മതങ്ങളോടുള്ള ബഹുമാനം കൊണ്ടാണ്. അവർക്ക് ഒരു കത്തോലിക്ക സുഹൃത്ത് ഉണ്ടെന്നും അദ്ദേഹത്തോടൊപ്പം പലപ്പോഴും ദേവാലയത്തിലെ പരിപാടികളിൽ പങ്കെടുക്കാറുണ്ട് എന്നും പറഞ്ഞ അവർ സഭയില്ല അവർക്കു ഒരു കുടുംബത്തിലാണെന്ന തോന്നാലേകാറുണ്ടെന്നും വിവരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 September 2022, 13:09