തിരയുക

ഫ്രാൻസീസ് പാപ്പായും ഒരു മുത്തശ്ശിയും ഫ്രാൻസീസ് പാപ്പായും ഒരു മുത്തശ്ശിയും 

പാപ്പാ: ഐഹിക ജീവിതം ഒരു തുടക്കം !

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർസന്ദേശം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജീവിതം എന്നത് നിയതമായ പൂർത്തീകരണത്തിനുള്ള തുടക്കമാണെന്ന് മാർപ്പാപ്പാ.

ബുധനാഴ്ച (10/08/22) താൻ വത്തിക്കാനിൽ നയിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയിൽ, വൃദ്ധജനത്തെ അധികരിച്ചു നടത്തിയ വിചിന്തനത്തിൽ നിന്ന് അടർത്തിയെടുത്ത് അന്നത്തെ ട്വിറ്ററിൽ ചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനം ഉള്ളത്.

പാപ്പാ കുറിച്ചത് ഇങ്ങനെയാണ്:

“ജീവിതം അന്തിമ പൂർത്തീകരണത്തിലേക്കുള്ള ആരംഭമാണെന്ന സന്തോഷകരമായ വാർത്ത പ്രചരിപ്പിക്കാൻ ജീവിതത്തിലെ ഏറ്റവും അനുയോജ്യമായ ഘട്ടമാണ് വാർദ്ധക്യം. മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ഇതിന് കഴിവുള്ള ഒരു വാർദ്ധക്യം ദൈവം നമുക്ക് പ്രദാനം ചെയ്യട്ടെ!”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: La vecchiaia è la fase della vita più adatta a diffondere la lieta notizia che la vita è iniziazione per un compimento definitivo. E il meglio deve ancora venire. Dio ci conceda una vecchiaia capace di questo!

EN: Old age is the phase in life most suited to spreading the joyful news that life is the initiation to a final fulfilment. And the best is yet to come. May God grant us an old age capable of this!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 August 2022, 12:36