തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

പാപ്പാ: അവനവനിൽ നിന്നു പുറത്തേക്കാനയിക്കുന്ന പ്രേഷിത ദൗത്യം!

ഫ്രാൻസീസ് പാപ്പായുടെ വീഡിയൊ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രേഷിതദൗത്യത്തിന് ഇറങ്ങിത്തിരിക്കുകയെന്നാൽ അവനവൻറെയും ദൈവം തരുന്നവയുടെയും ഏറ്റവും മികച്ചത് പങ്കുവയ്ക്കുന്നതിനായി അവനവനിൽ നിന്ന് പുറത്തുകടക്കുകയാണെന്ന് മാർപ്പാപ്പാ.

തൻറെ ജന്മനാടായ അർജന്തീനയിലെ റിയൊ ക്വാർത്തൊയിലുള്ള സ്വർഗ്ഗാരോപിത നാഥയുടെ ഇടവകയിൽ നിന്ന് അന്നാട്ടിലെ സാൾത്ത പ്രവിശ്യയിലുള്ള ഒറാൻ  രൂപതയിൽപ്പെട്ട വിക്തോറിയ ഏസ്തെയിലെ തദ്ദേശീയർക്കിടയിൽ പ്രേഷിതപ്രവർത്തിനായി പോയ യുവജനങ്ങളും മുതിർന്നവരും ഉൾപ്പെട്ട മുപ്പതോളം പേരുടെ സംഘത്തിന് പ്രോത്സാഹനം പകർന്നുകൊണ്ട് ഫ്രാൻസീസ് പാപ്പാ ബുധനാഴ്‌ച (10/08/22) നല്കിയ ഒരു വീഡിയൊ സന്ദേശത്തിലാണ് ഈ ഉദ്ബോധനമുള്ളത്.

ഇവരുടെ ദൗത്യത്തിൻറെ മുദ്രാവാക്യം " ഒരുമിച്ച് സ്വപ്നങ്ങൾ നെയ്യുന്നു" എന്നതാണ്. ഈ പ്രേഷിതദൗത്യത്തിലേർപ്പട്ടിരിക്കുന്നവർക്കും ഈ ദൗത്യ നിർവ്വഹണത്തിന് അവരെ നയിക്കുന്ന വൈദികൻ മരിയാനൊയ്ക്കും പാപ്പാ തൻറെ സന്ദേശത്തിൽ നന്ദി രേഖപ്പെടുത്തുന്നു. ഈ പ്രേഷിതർ, ഒരാഴ്ച, "വിച്ചി" തദ്ദേശീയസമൂഹാംഗങ്ങൾക്കിടയിൽ ചിലവഴിക്കുകയും അവർക്കുവേണ്ടി വിശുദ്ധകുർബ്ബാന അർപ്പിക്കുകയും ദൈവവചനം പങ്കുവയ്ക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 August 2022, 12:55