പാപ്പാ: ഹൃദയത്തിന്റെ സൗഖ്യം ആരംഭിക്കുന്നത് ശ്രവണത്തിലൂടെയാണ്
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“ഒരു സംവാദത്തെ പുനരുജ്ജീവിപ്പിക്കുന്നത് വാക്കുകൾ കൊണ്ടല്ല മറിച്ച് നിശബ്ദത കൊണ്ടാണ്; നിർബന്ധിച്ചുകൊണ്ടല്ല മറിച്ച് ക്ഷമയോടെ മറ്റൊരു വ്യക്തിയെ, അവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും അവർ ഉള്ളിൽ വഹിച്ച് കൊണ്ട് പോകുന്നവയെക്കുറിച്ചും കേൾക്കാൻ തുടങ്ങുന്നതിലൂടെയാണ്. ഹൃദയത്തിന്റെ സൗഖ്യം ആരംഭിക്കുന്നത് ശ്രവണത്തിലൂടെയാണ്.”
ജൂലൈ എട്ടാം തിയതി ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളീഷ്, ലാറ്റിൻ എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: