തിരയുക

ഫ്രാൻസീസ് പാപ്പാ കാനഡ സന്ദർശന വേളയിൽ ഒരു തദ്ദേശീയനൊപ്പം അവരുടെ തലപ്പാവണി്ഞ്ഞ്,25/07/22 ഫ്രാൻസീസ് പാപ്പാ കാനഡ സന്ദർശന വേളയിൽ ഒരു തദ്ദേശീയനൊപ്പം അവരുടെ തലപ്പാവണി്ഞ്ഞ്,25/07/22 

പാപ്പാ: സർവ്വ സൃഷ്ടിയുമായി ആരോഗ്യകരമായ ബന്ധം പുലർത്തുക !

ആഗസ്റ്റ് 9, തദ്ദേശീയജനതകൾക്കായുള്ള അന്താരാഷ്ട്രദിനം , ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തദ്ദേശീയ ജനതകൾക്കിടയിലുള്ള അസൽ കുടുംബ-സാമൂഹ്യാവബോധം അമൂല്യമെന്ന് മാർപ്പാപ്പാ.

അനുവർഷം, തദ്ദേശീയജനതകൾക്കായുള്ള അന്താരാഷ്ട്രദിനം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9-ന് ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ച് ഈ ഒമ്പതാം തീയതി ചൊവ്വാഴ്‌ച (09/08/22)“തദ്ദേശീയജനതകൾ” (#IndigenousPeoples), എന്ന ഹാഷ്ടാഗോകൂടി  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

“#ആദിവാസികൾക്കിടയിലുള്ള വളരെ യഥാർത്ഥമായ കുടുംബ-സമൂഹപരങ്ങളായ അവബോധം എത്ര വിലപ്പെട്ടതാണ്! യുവാക്കളും വൃദ്ധജനവും തമ്മിലുള്ള ബന്ധം ഊട്ടിവളർത്തുകയും സർവ്വ സൃഷ്ടിയുമായി ആരോഗ്യകരവും ഏകതാനവുമായ ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുക എത്രമാത്രം പ്രധാനമാണ്!” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Quanto è prezioso quel senso di familiarità e di comunità che è tanto genuino presso i #PopoliIndigeni! E quanto è importante coltivare bene il legame tra i giovani e gli anziani, e custodire un rapporto sano e armonioso con l’intero creato!

EN: How precious is that profoundly genuine sense of family and community among #IndigenousPeoples! And how important it is to cultivate properly the bond between young and old, and to maintain a healthy and harmonious relationship with all of creation!

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 August 2022, 13:27