തിരയുക

കനോസിയൻ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ പൊതു സമ്മേളനത്തിൽ പങ്കെടുക്കുന്നവരുമായി പാപ്പാ. കനോസിയൻ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ പൊതു സമ്മേളനത്തിൽ പങ്കെടുക്കുന്നവരുമായി പാപ്പാ.  (Vatican Media)

പാപ്പാ: മറിയത്തെപ്പോലെ വചനത്തിന്റെ സ്ത്രീകളായിരിക്കുക

തങ്ങളുടെ പ്രേക്ഷിത പ്രവർത്തനങ്ങളിൽ ദൈവത്തിനും പാവപ്പെട്ടവർക്കും സ്നേഹം നൽകണമെന്ന് കനോസിയൻ സന്യാസിനികളോടു ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു.

സി.റൂബിനി സി.റ്റി.സി വത്തിക്കാൻ ന്യൂസ്
പരിശുദ്ധ മറിയത്തെ പോലെ വചനത്തിന്റെ സ്ത്രീകളാകാനും ദൈവവചനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അതിരുകളില്ലാതെ സ്നേഹിക്കുന്ന സ്ത്രീകളായി പ്രവർത്തിക്കാനും അമ്മ മേരിയുടെ വിദ്യാലയത്തിൽ നിന്ന് പഠിക്കാൻ ഫ്രാൻസിസ് പാപ്പാ ഈ വെള്ളിയാഴ്ച കനോസിയൻ കന്യാസ്ത്രീകളോടു ആവശ്യപ്പെട്ടു.

കനോസിയൻ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ പൊതു സമ്മേളനത്തിൽ പങ്കെടുക്കുന്ന 66 പ്രതിനിധികളെ  ആഗസ്റ്റ് 26 ആം തിയതി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വത്തിക്കാനിലെ കൺസന്ററി റൂമിൽ അഭിസംബോധന ചെയ്തുകൊണ്ട് അവരുടെ സഭാ സ്ഥാപക കനോസയിലെ മഗ്ദലേനയെ മാതൃകയാക്കാൻ  പാപ്പാ അവരെ പ്രോത്സാഹിപ്പിച്ചു.

മുതിർന്നവർക്കും, ചെറുപ്പക്കാർക്കും പരസ്പരം സാക്ഷ്യം നൽകാൻ കഴിയുമെന്ന് പറഞ്ഞ പാപ്പാ മധ്യവയസ്സ് വലിയ ഉത്തരവാദിത്തങ്ങളുടെ സമയമാണെന്നും, എന്നാൽ ആ കാലഘട്ടത്തിൽ വചനത്തിന്റെ സ്ത്രീകളായിരിക്കുന്നതിന് പകരം കമ്പ്യൂട്ടറുകൾ, ടെലിഫോൺ എന്നിവയുടെ സ്ത്രീകളാകുന്നത് അപകടമാണെന്ന് പാപ്പാ മുന്നറിയിപ്പ് നൽകി. അമ്മ മേരിയുടെ വിദ്യാലയത്തിൽ നിന്ന് പഠിക്കന്നം എന്ന ആഹ്വാനത്തിന് ചെവികൊടുക്കണമെന്നും പാപ്പാ തന്റെ സന്ദേശത്തിൽ പറഞ്ഞു.

അതിരുകളില്ലാതെ സ്നേഹിക്കാനുള്ള ശക്തി നമ്മിൽ നിന്നോ നമ്മുടെ പ്രയത്നത്തിൽ നിന്നോ ഉണ്ടാകുന്നതല്ല, മറിച്ച് എപ്പോഴും നിരുപാധികമായി സ്നേഹിക്കുന്ന ദൈവത്തിൽ നിന്നാണെന്നും, നമ്മുടെ ജീവിതത്തിൽ പരിശുദ്ധാത്മാവിന് ഇടം നൽകുമ്പോൾ നമുക്ക് പരിധികളില്ലാതെ സ്നേഹിക്കാൻ കഴിയുമെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ഇതാണ് വിശുദ്ധി എന്നും പാപ്പാ സൂചിപ്പിച്ചു.

വിശുദ്ധിയുടെ ജീവിതത്തിൽ ഒരു മാറ്റം കൈവരിക്കാൻ എന്ന ശീർഷകത്തിലാണ് പൊതുസമ്മേളനം നടക്കുന്നതെന്ന് സൂചിപ്പിച്ച പാപ്പാ  ഈ മാറ്റം തന്നിലും ഈ കാലഘട്ടത്തിലെ ശുശ്രൂഷയിലും ഉണ്ടാകണമെന്ന് തലക്കെട്ട് ഊന്നിപ്പറയുന്നതായി ചൂണ്ടിക്കാട്ടി.

കനോസയിലെ മഗ്ദലേന, തന്നെത്തന്നെ സമ്പൂർണമായി ദൈവത്തിൽ അർപ്പിക്കുകയും ദരിദ്രരോടൊപ്പം ആയിരിക്കാൻ ആഗ്രഹിക്കുകയും ചെയ്തുവെന്ന് സൂചിപ്പിച്ച പാപ്പാ  അവളുടെ സാക്ഷ്യജീവിതത്തെ പിന്തുടരണമെന്നാവശ്യപ്പെട്ടു.  സമൂഹ ജീവിതത്തിന്റെയും പ്രാർത്ഥനാ ജീവിതത്തിന്റെയും പ്രാധാന്യത്തിന് പാപ്പാ ഊന്നൽ നൽകുകയും ചെയ്തു.

ക്രിസ്തുവിന്റെ സ്നേഹമാണ്  നമ്മെ ഒന്നിപ്പിക്കുകയും, പ്രവർത്തിക്കാൻ  പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്ന വിശുദ്ധ പൗലോസിന്റെ വാക്കുകൾ പരാമർശിച്ചുകൊണ്ട്  കനോസിയൻ സഭയുടെ പ്രവർത്തനത്തിന് നന്ദി രേഖപ്പെടുത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും തനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

26 August 2022, 21:42