തിരയുക

മുത്തശ്ശീമുത്തച്ഛന്മാർക്കും വയോജനത്തിനും വേണ്ടിയുള്ള ദിനം 24/07/22 മുത്തശ്ശീമുത്തച്ഛന്മാർക്കും വയോജനത്തിനും വേണ്ടിയുള്ള ദിനം 24/07/22  (BAD MAN PRODUCTION)

മുത്തശ്ശീമുത്തച്ഛന്മാർക്കും വയോജനത്തിനും വേണ്ടിയുള്ള ദിനാചരണം!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മുത്തശ്ശീമുത്തച്ഛന്മാർക്കും വയോജനത്തിനും വേണ്ടിയുള്ള ദിനം ഒത്തൊരുമിച്ച് ആഘോഷിക്കാൻ മാർപ്പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.

അനുവർഷം ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ച, ഇക്കൊല്ലം ഈ ഇരുപത്തിനാലിന് (24/07/22) ഈ ദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് അതിൻറെ തലേന്ന്, ശനിയാഴ്ച (23/07/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ക്ഷണം ഉള്ളത്.

“മുത്തശ്ശീമുത്തച്ഛന്മാരുംവയോജനവും” (#Grandparents&Elderly) എന്ന ഹാഷ്ടാഗോടുകൂടി പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്:

“മുത്തശ്ശീമുത്തശ്ശന്മാർക്കും വയോജനത്തിനും വേണ്ടിയുള്ള ദിനം, കർത്താവ്,    ബൈബിൾ പറയുന്നതുപോലെ, “ദിനങ്ങളാൽ നിറച്ച”വരുമൊത്ത് ആഘോഷിക്കാൻ സഭ അഭിലഷിക്കുന്നുവെന്ന് ഒരിക്കൽക്കൂടി ആനന്ദത്തോടെ ഉദ്ഘോഷിക്കാനുള്ള അവസരമാണ്. അത് നമുക്ക് ഒരുമയോടെ കൊണ്ടാടാം”.

ഈ ദിനാചരണവുമായി ബന്ധപ്പെടുത്തി പാപ്പാ “മുത്തശ്ശീമുത്തച്ഛന്മാരുംവയോജനവും” (#Grandparents&Elderly) എന്ന ഹാഷ്ടാഗോടുകൂടി മറ്റൊരു സന്ദേശവും ശനിയാഴ്ച കുറിച്ചു. അതിൽ പാപ്പാ ഇപ്രകാരം പറയുന്നു:

“പ്രിയ മുത്തശ്ശീമുത്തച്ഛന്മാരേ വയോജനങ്ങളേ, ആർദ്രതയുടെ വിപ്ലവത്തിൻറെ ശില്പികളാകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു! നമ്മുടെ പക്കലുള്ള ഏറ്റവും വിലയേറിയ ഉപകരണം എന്നും ഉപരിമെച്ചപ്പെട്ട രീതിയിൽ ഉപയോഗിക്കാൻ പഠിച്ചുകൊണ്ട് നമുക്കതു ചെയ്യാം: പ്രാർത്ഥനയാണ് ആ ഉപകരണം. ആത്മവിശ്വാസത്തോടുകൂടിയ നമ്മുടെ പ്രാർത്ഥനയ്ക്ക് ഏറെ ചെയ്യാനാകും!”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

Tweet  1 

IT: La Giornata Mondiale dei #NonnieAnziani è un’occasione per dire ancora una volta, con gioia, che la Chiesa vuole far festa insieme a coloro che il Signore – come dice la Bibbia – ha “saziato di giorni”. Celebriamola insieme! https://www.vatican.va/content/francesco/it/messages/nonni/documents/20220503-messaggio-nonni-anziani.html

EN: The World Day of #Grandparents&Elderly is an opportunity to joyfully proclaim once again that the Church wants to celebrate together with all those whom the Lord – as it says in the Bible – has “filled with days”. Let us celebrate it together! https://www.vatican.va/content/francesco/en/messages/nonni/documents/20220503-messaggio-nonni-anziani.html

Tweet  2 

IT: Cari #NonnieAnziani, siamo chiamati ad essere artefici della rivoluzione della tenerezza! Facciamolo, imparando a utilizzare sempre di più e sempre meglio lo strumento più prezioso che abbiamo: la preghiera. La nostra invocazione fiduciosa può fare molto!

EN: Dear #Grandparents&Elderly, we are called to be artisans of the revolution of tenderness! Let us do so by growing in our knowledge and use of the most valuable instrument we have: prayer. Our confident prayer can do a great deal!

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 July 2022, 18:43