തിരയുക

വെടിയേറ്റു മരിക്കുന്നതിനു തൊട്ടുമുമ്പ് തിരഞ്ഞെടുപ്പു പ്രചാരണ പ്രസംഗം നടത്തുന്ന ഷിൻസൊ ആബെ 08/07/22 വെടിയേറ്റു മരിക്കുന്നതിനു തൊട്ടുമുമ്പ് തിരഞ്ഞെടുപ്പു പ്രചാരണ പ്രസംഗം നടത്തുന്ന ഷിൻസൊ ആബെ 08/07/22  

ജപ്പാൻറെ മുൻ പ്രധാനമന്ത്രി ഷിൻസൊ വധിക്കപ്പെട്ടു, പാപ്പായുടെ അനുശോചനം!

വെള്ളിയാഴ്‌ച (08/07/22) കിഴക്കൻ ജപ്പാനിലെ നാര നഗരത്തിൽ, തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് ആബെ വെടിയേറ്റു മരിച്ചത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജപ്പാൻറെ മുൻ പ്രധാനമന്ത്രി ഷിൻസൊ ആബെ കൊല്ലപ്പെട്ട സംഭവത്തിൽ മാർപ്പാപ്പാ അനുശോചനം അറിയിച്ചു.

ജപ്പാനിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ചുബിഷപ്പ് ലെയോ ബൊക്കാർദിയ്ക്ക് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ശനിയാഴ്ച (09/07/22) അയച്ച ടെലെഗ്രാം സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഹൃദയംഗമമായ ഈ ദുഃഖം രേഖപ്പെടുത്തിയിരിക്കുന്നത്.

വിവേകശൂന്യമായ ഒരു പ്രവർത്തിയാണ് ഇതെന്ന് എഴുതുന്ന കർദ്ദിനാൾ പരോളിൻ സമാധാനത്തിനും അഹിംസയ്ക്കും വേണ്ടിയുള്ള ജപ്പാനിലെ സമൂഹത്തിൻറെ ചരിത്രപരമായ പ്രതിബദ്ധത ശക്തിപ്പെടുത്തപ്പെടട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

വെള്ളിയാഴ്‌ച (08/07/22) കിഴക്കൻ ജപ്പാനിലെ നാര നഗരത്തിൽ, തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് ആബെ വെടിയേറ്റു മരിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 July 2022, 12:38