തിരയുക

കാനഡയിൽ നിന്നുള്ള തദ്ദേശീയ പ്രതിനിധി സംഘവുമായി പാപ്പാ. കാനഡയിൽ നിന്നുള്ള തദ്ദേശീയ പ്രതിനിധി സംഘവുമായി പാപ്പാ.  (ANSA)

കാനഡയിലേക്കുള്ള പാപ്പായുടെ അപ്പോസ്തലിക യാത്രയുടെ കാര്യപരിപാടികൾ വത്തിക്കാൻ പ്രസിദ്ധീകരിച്ചു

ജൂലൈ മാസം 24 മുതൽ 29 വരെയാണ് ഫ്രാൻസിസ് പാപ്പാ കാനഡയിലേക്കുള്ള അപ്പസ്തോലിക സന്ദർശനം നടത്താൻ നിശ്ചയിച്ചിട്ടുള്ളത്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഒരു മാസം മാത്രം ബാക്കി നിൽക്കെ പാപ്പയുടെ കാനഡാ സന്ദർശനത്തിന്റെ രൂപരേഖ വത്തിക്കാൻ പുറത്തിറക്കി.

റോമിലെ ഫ്യുമിച്ചീനോ അന്തർദേശീയ വിമാന താവളത്തിൽ നിന്ന് ജൂലൈ 24 ഞായറാഴ്ച പുറപ്പെടുന്ന പാപ്പായെ എഡ്മണ്ടൻ അന്തർദേശീയ വിമാനത്താവളത്തിൽ അന്നു തന്നെ ഔദ്യോഗികമായി സ്വീകരിക്കും.

പാപ്പായുടെ ആദ്യ പൊതു പരിപാടി ആരംഭിക്കുന്നത് ജൂലൈ 25 തിങ്കളാഴ്ച തദ്ദേശിയ ജനതയുമായുള്ള കൂടികാഴ്ചയോടെയാണ്.   FIRST NATIONS, MÉTIS AND INUIT എന്നീ തദ്ദേശിയ സമൂഹത്തെ എഡ്മണ്ടനിൽ നിന്ന് ഏതാണ്ട് 70 കിലോമീറ്റർ അകലെയുള്ള മെസ്ക്വാചീസിൽ വച്ചായിരിക്കും സന്ദർശിക്കുക. അവിടെ നിന്ന് എഡ്മണ്ടനിൽ തിരിച്ചെത്തുന്ന പാപ്പാ ഉച്ചകഴിണ് തദ്ദേശിയരെയും തിരുഹൃദയ ഇടവകയിലെ ഇടവകാംഗങ്ങളെയും സന്ദർശിക്കും.

ചൊവ്വാഴ്ച 26ന് എഡ്മണ്ടനിലെ കോമൺ വെൽത്ത് സ്റ്റേഡിയത്തിൽ ദിവ്യബലിയർപ്പിക്കും. അതിനു ശേഷം നഗരത്തിനു വെളിയിലുള്ള  ലാക്എസ്റ്റിഎന്നിൽ ഒരു തീർത്ഥാടനത്തിലും വചന ശുശ്രൂഷയിലും  പങ്കെടുക്കുക്കും.

പടിഞ്ഞാറൻ കാനഡയിലെ സന്ദർശനം തീർത്ത ശേഷം ബുധനാഴ്ച ജൂലൈ 27 ന് ക്യുബെക് പട്ടണത്തിലേക്ക് തിരിക്കും. കാനഡയിലെ ഗവർണ്ണർ ജനറൽ ഫ്രാൻസിസ് പാപ്പായെ ഒദ്യോഗികമായി സ്വീകരിക്കുകയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. തുടർന്ന് സിവിൽ അധികാരികളും, തദ്ദേശിയ ജനതയുടെ പ്രതിനിധികളും നയതന്ത്ര വിഭാഗത്തിലെ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും.

ജൂലൈ 28 വ്യാഴാഴ്ച ദേശീയ തീർത്ഥാടന കേന്ദ്രമായ വി. വിശുദ്ധ ആൻ ഡി ബ്യൂപ്രേയുടെ ദേവാലയത്തിൽ ദിവ്യബലിയർപ്പണം നടത്തും. വൈകിട്ട് മെത്രാന്മാർ, വൈദീകർ, ഡീക്കന്മാർ, സമർപ്പിതർ, സെമിനാരി വിദ്യാർത്ഥികൾ, അജപാലക പ്രവർത്തകർ എന്നിവരോടൊപ്പം  നോട്രെഡാം കത്തീഡ്രലിൽ സാധ്യാഹ്ന പ്രാർത്ഥനയിൽ പങ്കുചേരും.

ജൂലൈ 27 വെള്ളിയാഴ്ച ഈശോ സഭാംഗങ്ങളുമായി ക്യുബെക്കിലെ അതിരൂപതാ മന്ദിരത്തിൽ ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തുന്ന പാപ്പാ അതിനു ശേഷം അവിടെ വച്ച് തന്നെ തദ്ദേശീയ ജനതകളുടെ പ്രതിനിധി സംഘത്തെയും കാണും.

അതിനു ശേഷം വിമാന മാർഗ്ഗം  ന്യുനവിറ്റ്  പ്രവിശ്യയുടെ തലസ്ഥാനമായ ഇഖാളുവിറ്റ് ലേക്ക് യാത്രയാകും. ഇവിടെ വച്ച് മുൻ റെസിഡൻഷ്യൽ സ്കൂളുകളിലെ വിദ്യാർത്ഥികളുമായി ഇഖാളുവിറ്റ് പ്രൈമറി സ്കൂളിൽ വച്ച് സ്വകാര്യ കൂടിക്കാഴ്ച നടത്തും. ഇവിടെ തന്നെ വച്ച് യുവാക്കളും മുതിർന്നവരുമായി ഒരുമിച്ച് നടത്തുന്ന കൂടിക്കാഴ്ചയായിരിക്കും ഫ്രാൻസിസ് പാപ്പായുടെ കാനഡയിലെ അവസാന പൊതുപരിപാടി. ഇഖാളുവിറ്റ് വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് യാത്ര തിരിക്കുന്ന പരിശുദ്ധ പിതാവ് ശനിയാഴ്ച രാവിലെ റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിൽ തിരിച്ചെത്തും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 June 2022, 14:49