തിരയുക

 പോളണ്ടിലെ യുക്രേനിയൻ അഭയാർത്ഥികൾ. പോളണ്ടിലെ യുക്രേനിയൻ അഭയാർത്ഥികൾ.  (Credit Caritas Polonia)

പാപ്പാ: യുക്രെയ്ൻ ജനതയെ ഹൃദയത്തിലും പ്രാർത്ഥനയിലും മറക്കരുത്

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

"യുക്രെയ്നിലെ ജനതയ്ക്ക് മരണവും നാശവും ദുരിതവും വിതയ്ക്കുന്ന ബോംബാക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. യുദ്ധം മൂലം പീഡിപ്പിക്കപ്പെടുന്ന ഈ ജനങ്ങളെ ദയവായി നമുക്ക് മറക്കാതിരിക്കാം. അവരെ നമ്മുടെ ഹൃദയത്തിലും പ്രാർത്ഥനയിലും മറക്കാതിരിക്കാം."

ജൂൺ ഇരുപത്താറാം തിയതി ഇറ്റാലിയൻ, ഇഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, പോളിഷ്, അറബി എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 June 2022, 13:42