തിരയുക

ഫ്രാൻസിസ് പാപ്പാ  യുവ ആഫ്രിക്കൻ കുടിയേറ്റക്കാർക്കും അഭയാർഥികൾക്കും ഒപ്പം (ഫയൽ ചിത്രം). ഫ്രാൻസിസ് പാപ്പാ യുവ ആഫ്രിക്കൻ കുടിയേറ്റക്കാർക്കും അഭയാർഥികൾക്കും ഒപ്പം (ഫയൽ ചിത്രം). 

പാപ്പാ : ഭാവി ഇന്നാരംഭിക്കുന്നു

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ഭാവി പണിതുയർത്തുവാൻ നമ്മുടെ സ്വർഗ്ഗീയ പിതാവുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, #കുടിയേറ്റക്കാരും #അഭയാർത്ഥികളുമായ നമ്മുടെ സഹോദരീസഹോദരന്മാരോടൊപ്പം നമുക്കത് നിർവ്വഹിക്കാം. ഇന്ന് നമുക്ക് ഭാവി കെട്ടിപ്പടുക്കാം! കാരണം, ഭാവി ഇന്നാണ് ആരംഭിക്കുന്നത്, അതാരംഭിക്കുന്നത് നമ്മിൽ ഓരോരുത്തരിൽ നിന്നുമാണ്."

മെയ് ഇരുപതാം തിയതി #ലോക അഭയാർത്ഥി ദിനം എന്ന ഹാഷ്ടാഗോടു കൂടി ഇറ്റാലിയൻ, ഇഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, പോളിഷ്, ജർമ്മൻ എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവെച്ചു.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 June 2022, 12:12