തിരയുക

ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ 

ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പാപ്പായുടെ അപ്പോസ്തോലിക യാത്ര മാറ്റിവച്ചു

ഇന്ന് വെള്ളിയാഴ്ച പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമകാര്യാലയത്തിന്റെ ഡയറക്ടറായ മത്തെയോ ബ്രൂണിയാണ് ഇക്കാര്യം അറിയിച്ചത്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലേക്കും തെക്കൻ സുഡാനിലേക്കും ജൂലൈ ആദ്യം നടത്താനിരുന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക യാത്ര ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റി വയ്ക്കുകയാണെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമകാര്യാലയം അറിയിച്ചു.

തന്റെ മുട്ടുകാൽ വേദനയ്ക്ക് നടത്തുന്ന ചികിൽസയുടെ ഫലങ്ങൾ നഷ്ടമാകാതിരിക്കാൻ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നിർബ്ബന്ധിതനായതിനാലാണ് പരിശുദ്ധ പിതാവ് ജൂലൈ 2 മുതൽ 7വരെ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്കിലേക്കും തെക്കൻ സുഡാനിലേക്കും നടത്താനിരുന്ന യാത്ര വളരേ സങ്കടത്തോടെ മാറ്റി വയ്ക്കുന്നത്.  മാറ്റി വച്ച യാത്രയുടെ തിയതികൾ പിന്നീട് നിശ്ചയിക്കുന്നതായിരിക്കും എന്നും മത്തെയോ ബ്രൂണി അറിയിച്ചു.

ആഫ്രിക്കയിലേക്കുള്ള  ഈ യാത്രയിൽ കോംഗോയിൽ തലസ്ഥാനമായ കിൻഷാസായും ഗോമാപട്ടണവും, തെക്കൻ സുഡാന്റെ തലസ്ഥാനമായ ജൂബായുമായിരുന്നു സന്ദർശനത്തിന് തിരഞ്ഞെടുത്തിരുന്ന സ്ഥലങ്ങൾ. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 June 2022, 14:38