തിരയുക

പ്രകൃതി സൗന്ദര്യം പ്രകൃതി സൗന്ദര്യം   (AFP or licensors)

പൊതുഭവന സംരക്ഷണ ധർമ്മത്തെക്കുറിച്ച് മാർപ്പാപ്പായുടെ ഓർമ്മപ്പെടുത്തൽ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മതസമൂഹങ്ങൾ പൊതുഭവനത്തിൻറെയും സമൂഹത്തിൽ താഴെ തട്ടിലുള്ളവരുടെയും പരിപാലനത്തിൽ പ്രവചനപരമായി ഏർപ്പെടുന്നതിനായി പ്രാർത്ഥിക്കാൻ മാർപ്പാപ്പാ ക്ഷണിക്കുന്നു.

“നമുക്ക്ഏകയോഗമായിപ്രാർത്ഥിക്കാം” (#PrayTogether), പരിസ്ഥിതി പരിപാലന യത്നത്തിൻറെ ഭാഗമായി പാപ്പാ തുടക്കം കുറിച്ചിരിക്കുന്ന സപ്തവത്സര കർമ്മപദ്ധതിയെ ദ്യോതിപ്പിക്കുന്ന “ലൗദാത്തൊസീഏഴ്” (#LaudatoSi7) ഈ ഞായറാഴ്ച (29/05/22) സമാപിക്കുന്ന “ലൗദാത്തൊസീവാരം” ( #LaudatoSiWeek) എന്നീ ഹാഷ്ട്ടാഗുകളോടുകൂടി ശനിയാഴ്‌ച (28/05/22)  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രാർത്ഥനാക്ഷണം ഉള്ളത്.

പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“നമ്മുടെ മതസമൂഹങ്ങൾ നമ്മുടെ പൊതു ഭവനത്തിൻറെയും ഏറ്റവും എളിയവരുടെയും പരിപാലന ശുശ്രൂഷയിൽ പ്രാവചനിക ശൈലിയിൽ  ഏർപ്പെടുന്നതിനായി ഇന്ന് നമുക്ക് #ഒരുമിച്ചു പ്രാർത്ഥിക്കാം. #LaudatoSi7 #LaudatoSiWeek.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: #PreghiamoInsieme oggi per le nostre comunità religiose, perché in modo profetico si pongano al servizio nella cura della nostra casa comune e degli ultimi. #LaudatoSi7 #LaudatoSiWeek

EN: Today I invite you to #PrayTogether for our religious communities: may they be prophetic servants in the care of our common home and for the least among us. #LaudatoSi7 #LaudatoSiWeek

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 May 2022, 14:32