തിരയുക

ഫാത്തിമാ നാഥയുടെ തിരുസ്വരൂപം ഫാത്തിമാ നാഥയുടെ തിരുസ്വരൂപം 

വിശുദ്ധിയിലേക്കുള്ള പ്രയാണത്തിൽ കന്യകാ മറിയത്തെ മാതൃകയാക്കുക!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പരിശുദ്ധ കന്യകാമറിയത്തെപ്പോലെ വിശുദ്ധിയുള്ളവരായിരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാർപ്പാപ്പാ.

ശനിയാഴ്‌ച (21/05/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“മറിയം നമ്മുടെ വിളിയുടെ മൂർത്തരൂപമാണ്: ക്രിസ്തുവിൻറെ പ്രതിരൂപമായിത്തീർന്നുകൊണ്ട്, നാം, അവളെപ്പോലെ, വിശുദ്ധരും സ്നേഹത്തിൽ നിഷ്കളങ്കരും ആയിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു (എഫേ. 1: 4.”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Maria è icona della nostra vocazione: come Lei, siamo chiamati a essere santi e immacolati nell’amore (Ef 1,4), diventando immagine di Cristo.

EN: Mary is the icon of our own vocation, since we, like her, are called to be holy and blameless in love (Eph 1:4), becoming images of Christ.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 May 2022, 19:37