തിരയുക

 ദിവ്യബലി അർപ്പിച്ചവസരത്തിൽ പരിശുദ്ധ പിതാവ്. ദിവ്യബലി അർപ്പിച്ചവസരത്തിൽ പരിശുദ്ധ പിതാവ്. 

പരിശുദ്ധ പിതാവിന് ഇറ്റലിയുടെ പ്രസിഡണ്ട് സെർജ്ജോ മത്തരെല്ലയുടെ ഉയിർപ്പു തിരുനാൾ ആശംസകൾ

ഇറ്റാലിയൻ ജനതയുടെ പേരിലും തന്റെ വ്യക്തിപരമായ പേരിലും ഏറ്റം ഹൃദയപൂർവ്വം പാപ്പായ്ക്ക് ആശംസകൾ നേരുന്നതെന്ന് മത്തരെല്ലാ അറിയിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഇറ്റലിയുടെ പ്രസിഡണ്ട് തന്റെ ആശംസാ സന്ദേശത്തിൽ ഈ കാലഘട്ടത്തിലെ ആഴമായ അശാന്തിയെക്കുറിച്ചും, യുക്രെയ്നിലും ലോകത്തിലെ മറ്റു പലയിടങ്ങളിലും ഏറ്റം അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുന്നതിനെക്കുറിച്ചും ആശങ്ക രേഖപ്പെടുത്തി.

മനുഷ്യ സഹവാസത്തിന്റെ ഏറ്റം അടിസ്ഥാനപരമായ സാഹോദര്യത്തിന്റെ പരമോന്നതമായ നിഷേധമാണ് അധിനിവേശ യുദ്ധമെന്ന് വിശേഷിപ്പിച്ച മത്തരെല്ല, അത് ഈ ആഴ്ചകളിലും മരണവിലാപങ്ങളും, കുടുംബ വേർപാടുകളും ഏറ്റം ദുർബ്ബലരായവരുടെ നിഷ്കളങ്കത ആക്രമിക്കുന്നതു തുടരുന്നു എന്നും കുറിച്ചു. എന്നിരുന്നാലും പ്രത്യാശയെ സജീവമായി നിലനിർത്താനുള്ള ക്ഷണവും നീതിയിൽ അധിഷ്ഠിതമായ ഒരു സമാധാനത്തോടുള്ള പ്രതിബദ്ധതയും ഉയിർപ്പു തിരുനാളിന്റെ ചൈതന്യം നവീകരിക്കുന്നു. അതേ സമയം, വ്യക്തിയുടെ അന്തസ്സിനെ സംരക്ഷിക്കാൻ അശ്രാന്തമായി പുറപ്പെടുവിക്കുന്ന  പാപ്പായുടെ സന്ദേശം വിശ്വാസികൾക്കും അല്ലാത്തവർക്കും ഫലവത്തായ പ്രചോദത്തിന്റെ  ഒരു ഉറവിടമാണ് എന്നും ആശംസയിൽ പറഞ്ഞു. കൂടാതെ അക്രമത്തിൽ നിന്നു് വിട്ടുനിൽക്കാൻ പാപ്പാ നടത്തുന്ന അഭ്യർത്ഥനകൾ മുഴുവൻ മനുഷ്യ കുടുംബവും സ്വീകരിക്കട്ടെ എന്ന പ്രത്യാശയും മത്തരെല്ലാ പങ്കുവച്ചു. പരിശുദ്ധ സിംഹാസനവുമായി  ഇറ്റലിക്കുള്ള അഗാധമായ സൗഹൃദത്താൽ പ്രചോദിതനായി എല്ലാ ഇറ്റലിക്കാരുടേയും തന്റെ വ്യക്തിപരമായ പേരിലും ഉയിർപ്പു തിരുനാളിന്റെ ആശംസകൾ പാപ്പായ്ക്ക് അർപ്പിക്കുന്നു എന്ന് സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 April 2022, 15:30