തിരയുക

മോസ്കൊയുടെയും ആകമാന റഷ്യയുടെയും പാത്രിയാർക്കീസ് കിറിലും (ഇടത്ത്) ഫ്രാൻസീസ് പാപ്പായും (വലത്ത്), 2016 ഫെബ്രുവരി 12-ന് ക്യൂബയിലെ ഹവാനയിൽ വച്ച് കൂടിക്കാഴ്ച നടത്തിയപ്പോൾ. മോസ്കൊയുടെയും ആകമാന റഷ്യയുടെയും പാത്രിയാർക്കീസ് കിറിലും (ഇടത്ത്) ഫ്രാൻസീസ് പാപ്പായും (വലത്ത്), 2016 ഫെബ്രുവരി 12-ന് ക്യൂബയിലെ ഹവാനയിൽ വച്ച് കൂടിക്കാഴ്ച നടത്തിയപ്പോൾ. 

പാപ്പാ: ക്രിസ്തുവിൻറെ പുനരുത്ഥാനം ഉക്രൈയിനിൻറെ യുദ്ധാന്ധകാരത്തെ നീക്കട്ടെ!

ഫ്രാൻസീസ് പാപ്പാ റഷ്യൻ ഓർത്തൊഡോക്സ് സഭയുടെ തലവന് ഉയിർപ്പുതിരുന്നാൾ സന്ദേശം അയച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുദ്ധം പിച്ചിച്ചീന്തുന്ന ഉക്രൈയിനിൽ സമാധാനത്തിൻറെ ശില്പികളായി മാറാൻ കഴിയട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.

ജൂലിയൻ പഞ്ചാംഗം പിൻചെല്ലുന്ന സഭകൾ ഈ ഞായറാഴ്‌ച (24/04/22) ഉയിർപ്പു തിരുന്നാൾ ആചരിച്ച പശ്ചാത്തലത്തിൽ, ഫ്രാൻസീസ് പാപ്പാ, മോസ്കൊയുടെയും ആകമാന റഷ്യയുടെയും പാത്രിയാർക്കീസ് കിറിലിന് അയച്ച ഉയിർപ്പുതിരുന്നാൾ ആശംസാസന്ദേശത്തിലാണ് ഇതുള്ളത്.

മൃത്യുവിൽ നിന്ന് ക്രിസ്തുവിലുള്ള നവജീവനിലേക്കുള്ള കടക്കൽ, യുദ്ധാന്ധകാരത്തെ നീക്കുന്ന പുതിയ പ്രഭാതത്തിനായി അഭിലഷിക്കുന്ന ഉക്രൈയിനിലെ ജനതയ്ക്ക് ഒരു യാഥാർത്ഥ്യമായി ഭവിക്കട്ടെയെന്നും പരിശുദ്ധാരൂപി നമ്മുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുകയും യഥാർത്ഥ സമാധാനശില്പികളാക്കി മാറ്റുകയും ചെയ്യട്ടെയെന്നും “പ്രിയ സഹോദരാ” എന്ന് പാത്രിയാർക്കീസ് കിറിലിനെ സംബോധന ചെയ്തുകൊണ്ട് അയച്ചിരിക്കുന്ന സന്ദേശത്തിൽ പാപ്പാ ആശംസിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 April 2022, 13:05