തിരയുക

വി. ദൊറോത്തിയുടെ സന്യാസിനി സമൂഹത്തിത്തിന്റെ പൊതുസമ്മേളനത്തിനെത്തിയ സന്യാസിനികളുമായി പാപ്പാ. വി. ദൊറോത്തിയുടെ സന്യാസിനി സമൂഹത്തിത്തിന്റെ പൊതുസമ്മേളനത്തിനെത്തിയ സന്യാസിനികളുമായി പാപ്പാ.  (Vatican Media)

പാപ്പാ: സന്യാസ ജീവിതത്തിന്റെ കാതൽ ഒരുമിച്ചുള്ള സഞ്ചാരമാണ്

സമർപ്പിത ജീവിതത്തിന്റെ സ്ഥാപനങ്ങൾ മഹത്തായ പൈതൃകത്തിന്റെയും സിനഡാലിറ്റിയുടെ സമ്പന്ന പാരമ്പര്യത്തിന്റെയും കലവറകളാണ് എന്ന് വി.ദൊരോത്തിയുടെ സന്യാസിനിമാരുടെ പൊതു സമ്മേളനത്തിനെത്തിയ അംഗങ്ങളോടു ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മാർച്ച് 3 ന് ആരംഭിച്ച വി. ദൊറോത്തിയുടെ സന്യാസിനി സമൂഹത്തിത്തിന്റെ പൊതുസമ്മേളനത്തിനെത്തിയ സന്യാസിനിക്കള  വെള്ളിയാഴ്ച വത്തിക്കാനിൽ സ്വീകരിച്ചു കൊണ്ട് സംസാരിക്കയായിരുന്നു ഫ്രാൻസിന് പാപ്പാ. സന്യാസജീവിതത്തിൽ പൊതുസമ്മേളനത്തിന്റെ  അനുഭവം "പരിശുദ്ധാത്മാവി ന്റെ തെളിച്ചത്തിലും അഭിഷേകത്തിലും സിനഡാലിറ്റി നടപ്പിലാക്കുന്നതിനുള്ള ഒരു മൂർത്തമായ മാർഗ്ഗമാണ്; സാഹോദര്യത്തിന്റെയും ശ്രവണത്തിന്റെയും സംവാദത്തിന്റെയും, വിവേചിച്ചറിയലിന്റെയും ശക്തമായ സമയമാണ്." പാപ്പാ പറഞ്ഞു.

സിനഡാലിറ്റിയുടെ സമ്പന്ന പാരമ്പര്യം

സുവിശേഷത്തിൽ പൂജ രാജക്കന്മാർ ഹേറോദോസ് രാജാവിൽ നിന്ന് രക്ഷപ്പെടാൻ മറ്റൊരു വഴി തിരഞ്ഞെടുത്ത വിവരണത്തിൽ നിന്ന് എടുത്ത വാക്യം  "അവർ മറ്റൊരു വഴിയിലൂടെ തിരിച്ചു പോന്നു" എന്നത് പൊതുസമ്മേളനത്തിന്റെ വിഷയമാക്കിയതിനെ പരാമർശിച്ച പാപ്പാ ''മറ്റൊരു വഴി " എന്നത് വേറെ ഒരു വഴിയെന്നു മാത്രമല്ല  " ഒരു വ്യത്യസ്ഥമായ, പുതിയ രീതിയിലുള്ള " നടപ്പുമാകാമെന്ന് ചൂണ്ടിക്കാണിച്ചു. എമ്മാവൂസിലേക്കുള്ള വഴിയിൽ വച്ച് ഉത്ഥിതനായ കർത്താവിന് കണ്ടു മുട്ടിയശേഷം മാറ്റം വന്ന് തിരിച്ചു പോയ ശിഷ്യരെപ്പോലെ ദൊറോത്തിയുടെ സഹോദരിമാർ ഇപ്പോൾ യേശു തന്നെ അവർക്ക് കാണിച്ചു കൊടുത്ത ഇന്നത്തെ സമൂഹ ജീവിതത്തിന്റെ ''വഴിയിൽ പുറപ്പെടാൻ " ശക്തരാണെന്ന് പാപ്പാ അറിയിച്ചു.കൂടാതെ, 'ക്രിസ്തുവിനോടും ആത്മാവിനോടും ഒരുമിച്ച് നടക്കുക എന്നാൽ ക്രിസ്തീയ സന്യാസജീവിതത്തിന്റെ സത്താണ് " എന്ന് പറഞ്ഞ പാപ്പാ സന്യാസസഭകൾ ഒരു മഹത്തായ പൈതൃകത്തിന്റെയും സിനഡാലിറ്റിയുടെ സമ്പന്നമായ പാരമ്പര്യത്തിന്റെയും കലവറകളാണെന്ന് ഊന്നിപ്പറഞ്ഞു. ദൗത്യം അടയാളപ്പെടുത്തിയ പരിശുദ്ധാത്മാവിൽ ഒരുമിച്ചുള്ള സഞ്ചാരം പങ്കുവയ്പിന്റെയും പങ്കു ചേരലിന്റെയും ഒരു രീതി മുദ്രണം ചെയ്യുന്നുവെന്നും പാപ്പാ അറിയിച്ചു.


ഐക്യം, പങ്കുചേരൽ, ദൗത്യം

ഈ മൂന്ന് പദങ്ങളെക്കുറിച്ച് പാപ്പാ ഹ്രസ്വമായ വിചിന്തനവും പാപ്പാ നടത്തി.

യേശുവിനു ചുറ്റുമുള്ള അപ്പോസ്തലന്മാരുടെ ഐക്യത്തിലും ജറുസലേമിലെ ആദിമ ക്രൈസ്തവ സമൂഹത്തിലും കാണുന്ന ഐക്യത്തിന്റെ മാതൃക പുനർനിർമ്മിക്കാൻ മറ്റു മഹാത്മാക്കളായ സഭാ സ്ഥാപകരെ പോലെ അവരുടെ സഭാ സ്ഥാപകയായ വി. പൗളാ ഫ്രസിനെത്തിയിൽ നിന്ന് ഐക്യം എന്താണെന്ന് പഠിക്കാമെന്ന് അവരെ പാപ്പാ ഓർമ്മിപ്പിച്ചു.  തന്റെ കാലഘട്ടത്തിന്റെ നിലവിളി കേൾക്കുകയും കുറവും ആവശ്യങ്ങളാലും  സ്വയം അസ്വസ്ഥയാകാൻ അനുവദിച്ച, തനിക്കപ്പുറത്തേക്ക് കടന്ന് മറ്റുള്ളവരെ സഹായിക്കാൻ പ്രേരിതയായ വി. പൗളാ നമ്മെ  പങ്കാളിത്തത്തിന്റെ വഴിയും കാണിച്ചു തന്നു.

സഭയിലെ ഫലപ്രദമായ സാന്നിധ്യം

"വിദ്യാഭ്യാസത്തിലൂടെ സുവിശേഷ വൽക്കരണം' നടത്തുകയും സുവിശേഷവൽകരണത്തിലൂടെ വിദ്യാഭ്യാസം നടത്തുകയും ചെയ്യുക " എന്ന സിദ്ധി ലഭിച്ച ദൊറോത്തിയൻ സഭാ സ്ഥാപക പ്രേഷിതത്വത്തിന്റെ ഒരു മാതൃക കൂടിയാണ് എന്ന് പാപ്പാ പറഞ്ഞു. ഇതാണ് ദൊറോത്തിയൻ സഭയുടെ ഇന്നത്തെ ദൗത്യമെന്നും അതിനോടു വിശ്വസ്ഥത പുലർത്തുന്നിടത്തോളം അവർ സഭയിൽ ഫലപ്രദമായ സാന്നിധ്യമായി തുടരും. വിദ്യാഭ്യാസ പ്രേഷിതത്വം എല്ലാക്കാലത്തും പ്രസക്തമാണെങ്കിലും ഇന്നത്തെ കാലത്തെ "സാംസ്കാരിക സാമൂഹ്യ പശ്ചാത്തലത്തിൽ ഒരു പുതിയ വിദ്യാഭ്യാസ ഉടമ്പടിക്കായി ക്ഷണിക്കുന്നു.  സന്യാസിനികളോടു അവരിലെ ഏറ്റം നല്ലത് നൽകാനും പുതിയ തലമുറകൾക്ക് വേണ്ടി അവരോടൊപ്പം  പ്രതിബദ്ധതയെ നവീകരിക്കാനും പാപ്പാ ആവശ്യപ്പെട്ടു.

ഓരോ വ്യക്തിക്കും അവരവരുടെ ഭാവി രൂപീകരിക്കാൻ ഉൽസാഹത്തോടെ വി. പൗളായുടെ വിദ്യാഭ്യാസ രീതി മുന്നോട്ടു കൊണ്ടു പോകുവാനും, ഹൃദയത്തിന്റെയും സ്നേഹത്തിന്റെയും വഴിയിലൂടെ അത് സാധ്യമാക്കാനും ആഹ്വാനം ചെയ്തു കൊണ്ട് പാപ്പാ ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 March 2022, 18:34