തിരയുക

ബെയ്ജിംഗ് ശൈത്യകാല ഒളിമ്പിക്ക് ദീപശിഖ ബെയ്ജിംഗ് ശൈത്യകാല ഒളിമ്പിക്ക് ദീപശിഖ  

പാപ്പായുടെ ആശംസകൾ ബെയ്ജിംഗ് ശീതകാല ഒളിമ്പിക് കായികമേളയ്ക്ക്!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഒളിമ്പിക്-പാരലിമ്പിക് കായിക മാമാങ്കത്തിന് മാർപ്പാപ്പായുടെ ആശംസകൾ.

ശീതകാല ഒളിമ്പിക്, പാരാലിമ്പിക് മത്സരങ്ങൾ യഥാക്രമം ഫെബ്രുവരി 4, മാർച്ച് 4 തീയതികളിൽ ബെയ്ജിംഗിൽ ആരംഭിക്കുന്നതിനോടനുബന്ധിച്ച് വ്യാഴാഴ്‌ച (03/02/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ആശംസയുള്ളത്.

“മഹത്തായ ഒളിമ്പിക്, പാരാലിമ്പിക് കുടുംബത്തിന് മാനവ സാഹോദര്യത്തിൻറെയും ശാന്തിയുടെയും അതുല്യമായ അനുഭവം ജീവിക്കാൻ കഴിയട്ടെയെന്ന് ഞാൻ ആശംസിക്കുന്നു. ഈ കായികമത്സരങ്ങൾ മുൻവിധികളെയും ഭയങ്ങളെയും അതിജീവിക്കാനും നമ്മുടെ സമൂഹങ്ങളെ കൂടുതൽ സ്വാഗതം ചെയ്യുന്നതും സകലരെയും ഉൾക്കൊള്ളുന്നതുമാക്കിത്തീർക്കാനും  എല്ലാവരെയും സഹായിക്കുന്നു.”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Alla grande famiglia olimpica e paralimpica auguro di vivere un’esperienza unica di fratellanza umana e di pace che aiuti tutti a superare pregiudizi e timori e a far diventare le nostre comunità più accoglienti e inclusive.

EN: I wish the great Olympic and Paralympic family a unique experience of human fraternity and peace. May the Games help everyone overcome prejudices and fears and make our communities more welcoming and inclusive.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 February 2022, 14:50