തിരയുക

ചാന്ദ്രവർഷാരാംഭ ആഘോഷം, കൽക്കട്ടയിൽ നിന്നുള്ള ഒരു ദൃശ്യം. ചാന്ദ്രവർഷാരാംഭ ആഘോഷം, കൽക്കട്ടയിൽ നിന്നുള്ള ഒരു ദൃശ്യം.  

ചാന്ദ്ര വർഷാരംഭം, പാപ്പായുടെ പുതുവത്സരാശംകൾ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പുത്തൻ ചാന്ദ്രവർഷത്തിൽ സകലർക്കും സമാധാനവും ആരോഗ്യവും സ്വസ്ഥവും സുരക്ഷിതവുമായ ജീവിതവും ആസ്വദിക്കാനാകട്ടെയെന്ന് മാർപ്പാപ്പാ ആശംസിക്കുന്നു.

ഫെബ്രുവരി ഒന്നിന്, ചൊവ്വാഴ്‌ച (01/02/22) വിദൂര പൗരസ്ത്യദേശത്ത് ചാന്ദ്രവത്സരം ആരംഭിക്കുന്നതിനോടനുബന്ധിച്ച് അന്നു കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ആശംസയുള്ളത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർസന്ദേശം ഇപ്രകാരമാണ്:

“ഇന്ന് വിദൂര കിഴക്കൻ രാജ്യങ്ങളിൽ ചാന്ദ്ര പുതുവത്സരം ആഘോഷിക്കുന്നു.  പുത്തനാണ്ടിൽ എല്ലാവർക്കും ശാന്തിയും ആരോഗ്യവും സമാധാനപരവും സുരക്ഷിതവുമായ ജീവിതവും ആസ്വദിക്കാൻ കഴിയട്ടെ”.

അന്നുതന്നെ പാപ്പാ “ഡബ്ല്യു ഐ എച്ച് ഡബ്ല്യു”  (#WIWH) "ഫ്രത്തേല്ലിതൂത്തി"    (#FratelliTutti) എന്നീ ഹാഷ്ടാഗുകളോടുകൂടി ഒരു സന്ദേശവും കണ്ണിചേർത്തു. അത് ഇപ്രകാരമാണ്:

“ആത്മാർത്ഥവും വിനീതവുമായ ദൈവാരാധന, വിവേചനത്തിലേക്കും വിദ്വേഷത്തിലേക്കും അക്രമത്തിലേക്കുമല്ല, പ്രത്യുത, ജീവൻറെ പവിത്രതയോടും മറ്റുള്ളവരുടെ ഔന്നത്യത്തോടും സ്വാതന്ത്ര്യത്തോടുമുള്ള ആദരവിലേക്കും എല്ലാവരുടെയും ക്ഷേമത്തിനായുള്ള സ്നേഹനിർഭര പ്രതിബദ്ധതയിലേക്കും നയിക്കുന്നു. #WIHW #FratelliTutti”

“ആഗോള മതാന്തര ഏതതാനതാ വാരം” - WORLD INTERFAITH HARMONY WEEK എന്നതിൻറെ ചുരിക്ക സംജ്ഞയാണ് “ഡബ്ല്യു ഐ എച്ച് ഡബ്ല്യു”  (WIHW). "ഫ്രത്തേല്ലി തൂത്തി" ഫ്രാൻസീസ് പാപ്പായുടെ, 2020 സെപ്റ്റമ്പർ 5-ന് പ്രകാശിതമായ ചാക്രിക ലേഖനവും.

ഫെബ്രുവരി 1 മുതൽ 7 വരെയാണ് "ആഗോള മതാന്തര വാരം "  ആചരിക്കപ്പെടുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

Tweet 1

IT: Oggi in tutto l’Estremo Oriente si celebra il Capodanno Lunare. Auguro che nel Nuovo Anno tutti possano godere la pace, la salute e una vita serena e sicura.

EN: Today the Lunar New Year will be celebrated in the Far East. I hope that in the New Year everyone may enjoy peace, health and a peaceful and secure life.

Tweet 2

IT: Il culto a Dio, sincero e umile, porta non alla discriminazione, all’odio e alla violenza, ma al rispetto per la sacralità della vita, al rispetto per la dignità e la libertà degli altri e all’amorevole impegno per il benessere di tutti. #WIHW #FratelliTutti

EN: Sincere and humble worship of God bears fruit not in discrimination, hatred and violence, but in respect for the sacredness of life, respect for the dignity and freedom of others, and loving commitment to the welfare of all. #WIWH #FratelliTutti

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 February 2022, 13:45