തിരയുക

ഫ്രാൻസീസ് പാപ്പാ കുഞ്ഞുങ്ങളുടെ ചാരെ പിതൃവാത്സല്യത്തോടെ ഫ്രാൻസീസ് പാപ്പാ കുഞ്ഞുങ്ങളുടെ ചാരെ പിതൃവാത്സല്യത്തോടെ 

പാപ്പാ: മാനവരാശി ഒരു സാർവ്വത്രിക കുടുംബമായി മാറണമെന്നതാണ് ദൈവഹിതം!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം - നാം ഒരേ പിതാവിൻറെ മക്കൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവം പിതാവായുള്ള സഹോദരങ്ങളടങ്ങിയ ഒരു കുടുംബമാണ് സഭയെന്ന് മാർപ്പാപ്പാ

 എല്ലാവരും സഹോദരങ്ങൾ എന്നർത്ഥമുള്ള ചാക്രികലേഖനമായ “ഫ്രത്തേല്ലി തൂത്തി” (#FratelliTutti) എന്ന ഹാഷ്ടാഗോടുകൂടി ഫ്രാൻസീസ് പാപ്പാ ശനിയാഴ്ച (19/02/22)  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഈ പ്രസ്താവനയുള്ളത്.

പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“യേശുവിനെ നമുക്ക് ഒരു സഹോദരനായി തന്ന അതേ പിതാവുള്ള സഹോദരീസഹോദരന്മാരുടെ കുടുംബമാണ് സഭ. താൻ സാഹോദര്യത്തെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നാം മനസ്സിലാക്കുന്നതിനുവേണ്ടിയാണ് അവിടന്ന് ഇപ്രകാരം ചെയ്തത്. മനുഷ്യരാശി മുഴുവൻ ഒരു സാർവ്വത്രിക കുടുംബമായി മാറണമെന്ന് അവിടന്ന് ആഗ്രഹിക്കുന്നു. #ഫ്രത്തേല്ലിതൂത്തി.”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: La Chiesa è una famiglia di fratelli e sorelle con lo stesso Padre, il quale ci ha dato Gesù come fratello, perché comprendiamo quanto Lui ami la fraternità. E desidera che l’umanità intera diventi una famiglia universale. #FratelliTutti

EN: The Church is a family of brothers and sisters with one Father, who gave us Jesus as our brother, to help us understand how much He loves fraternity. In fact, he wants all humanity to become one universal family. #FrattelliTutti

.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 February 2022, 14:33