തിരയുക

ക്രൈസ്തവ ഐക്യത്തിനായുള്ള തിരുസംഘത്തിനൊപ്പം പാപ്പാ - ഫയൽ ചിത്രം ക്രൈസ്തവ ഐക്യത്തിനായുള്ള തിരുസംഘത്തിനൊപ്പം പാപ്പാ - ഫയൽ ചിത്രം  (Vatican Media)

ക്രൈസ്തവ ഐക്യത്തിനായി ഒരുമിച്ചുള്ള പ്രാർത്ഥനയും പ്രവൃത്തിയും: ഫ്രാൻസിസ് പാപ്പാ

ക്രൈസ്തവ ഐക്യവാരവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഒരുമിച്ച് പ്രാർത്ഥിക്കുകയും ഉപവിപ്രവർത്തനങ്ങളിൽ ഒരുമയോടെ ഏർപ്പെടുകയും ചെയ്യുവാൻ ഫ്രാൻസിസ് പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്‌തു. ദൈവം  വളരെയധികം സ്നേഹിക്കുന്ന ഈ ലോകത്തിന് വേണ്ടി, ഒന്നിച്ച് പരസ്പരം പ്രാർത്ഥിക്കുകയും, മറ്റുള്ളവരോടൊന്നിച്ച് ഉപവിപ്രവർത്തങ്ങൾക്ക് വേണ്ടി സഹകരിക്കുകയുമാണ് ക്രൈസ്തവരുടെ സമ്പൂർണ്ണ ഐക്യത്തിലേക്കുള്ള ഏറ്റവും മൂർത്തമായ മാർഗ്ഗം എന്ന് ഫ്രാൻസിസ് പാപ്പാ എഴുതി. ക്രിസ്ത്യാനികളുടെ ഐക്യം (#ChristianUnity) എന്ന ഹാഷ്‌ടാഗോടുകൂടി ജനുവരി 20-ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് ക്രൈസ്തവ ഐക്യത്തിലേക്ക് നയിക്കുന്ന പാതയെക്കുറിച്ച് പാപ്പാ എഴുതിയത്.

ക്രൈസ്തവ ഐക്യത്തിനായുള്ള 2022-ലെ വാരം ജനുവരി 18 മുതൽ 25 വരെയുള്ള തീയതികളിൽ ആചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Praying together for one another and cooperating in charity with one another for the sake of this world which God loves so much: this is the most concrete route to full unity. #ChristianUnity

IT: Pregare insieme, gli uni per gli altri, e darci da fare insieme nella carità, gli uni con gli altri, per questo mondo che Dio tanto ama: ecco la via più concreta verso la piena #UnitàdeiCristiani.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 January 2022, 17:48