തിരയുക

ഫ്രാൻസിസ് പാപ്പായും അപ്പസ്തോലിക് സെഞ്ഞത്തൂറയുടെ അധ്യക്ഷൻ കർദ്ദിനാൾ ഡൊമിനിക് മെമ്പേർത്തിയും ഫ്രാൻസിസ് പാപ്പായും അപ്പസ്തോലിക് സെഞ്ഞത്തൂറയുടെ അധ്യക്ഷൻ കർദ്ദിനാൾ ഡൊമിനിക് മെമ്പേർത്തിയും 

സഭയുടെ പരമോന്നത കോടതിയുടെ പുതിയ സെക്രട്ടറിയെ പാപ്പാ നിയമിച്ചു

കത്തോലിക്കാസഭയുടെ സുപ്രീം കോടതി അപ്പസ്തോലിക് സെഞ്ഞത്തൂറയുടെ സെക്രട്ടറിയായി മോൺസിഞ്ഞോർ അന്ത്രെയാ റീപയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വൈദികർക്കുവേണ്ടിയുള്ള റോമൻ കോൺഗ്രിഗേഷന്റെ അണ്ടർ സെക്രട്ടറി ആയി സേവനമനുഷ്‌ഠിച്ചുകൊണ്ടിരുന്ന മോൺസിഞ്ഞോർ അന്ത്രെയാ റീപയെ, സഭയുടെ അത്യുന്നത കോടതി, അപ്പസ്തോലിക് സെഞ്ഞത്തൂറയുടെ പുതിയ സെക്രട്ടറിയായും, ചെർവേത്രിയുടെ സ്ഥാനികമെത്രാനായും പാപ്പാ നിയമിച്ചു.

1972 ജനുവരി 5-ന് റിമിനിയിൽ ജനിച്ച അഭിവന്ദ്യ റീപ, 2004 സെപ്റ്റംബർ 25ന് റിമിനി രൂപതയിൽ വൈദികനായി. ലാറ്ററൻ യൂണിവേഴ്സിറ്റിയിൽനിന്ന് കാനോനികനിയമത്തിൽ ഡോക്ടറേറ്റും സഭാകോടതിയുടെ വക്കീലാകാനുള്ള ഡിപ്ലോമയും നേടിയിട്ടുണ്ട്.

ആൽബെർത്തോ മാർവെല്ലി ഇന്സ്ടിട്യൂട്ടിലും, ലാറ്ററൻ യൂണിവേഴ്സിറ്റിയിലും, സ്വിറ്റസർലണ്ടിലെ ലുഗാനോയിലെ ദൈവശാസ്ത്രവിഭാഗത്തിലും അദ്ധ്യാപകനായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

2013 മുതൽ റോമിൽ വൈദികർക്കായുള്ള വത്തിക്കാൻ കോൺഗ്രഗേഷനിൽ സേവനമനുഷ്‌ഠിച്ചുവരികയായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 January 2022, 16:42