തിരയുക

ഫ്രാൻസിസ് പാപ്പാ വത്തിക്കാനിലെ ജോലിക്കാർക്ക് ക്രിസ്തുമസ് സന്ദേശം നൽകാനെത്തിയപ്പോൾ - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ വത്തിക്കാനിലെ ജോലിക്കാർക്ക് ക്രിസ്തുമസ് സന്ദേശം നൽകാനെത്തിയപ്പോൾ - ഫയൽ ചിത്രം  (Vatican Media)

വത്തിക്കാൻ ലേബർ ഓഫിസിന് പുതിയ പ്രസിഡന്റ്

പരിശുദ്ധ സിംഹാസനത്തിന്റെ ലേബർ ഓഫീസിന്റെ പ്രസിഡന്റിനെ പാപ്പാ നിയമിച്ചു

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പരിശുദ്ധസിംഹാസനത്തിനുവേണ്ടി സേവനമനുഷ്‌ഠിക്കുന്ന ജോലിക്കാർക്കുവേണ്ടിയുള്ള ഓഫീസിന്റെ പ്രെസിഡന്റായി അഭിവന്ദ്യ ജ്യുസേപ്പെ ഷാക്കയെ പരിശുദ്ധ പിതാവ് നിയമിച്ചു. ഫോന്തിയുടെ സ്ഥാനിക മെത്രാനായിരുന്ന അഭിവന്ദ്യ ഷാക്ക ഇതുവരെ, കത്തോലിക്കാസഭയുടെ അപ്പസ്തോലിക് സെഞ്ഞത്തൂറ എന്ന പരമോന്നത കോടതിയുടെ സെക്രട്ടറി ആയി സേവനം ചെയ്‌തുവരികയായിരുന്നു.

1955 ഫെബ്രുവരി 23-ന് കത്താനിയയിൽ ജനിച്ച അദ്ദേഹം 1978 ഒക്ടോബർ 7-ന് അർച്ചിറെയാലെ രൂപതയിലാണ് വൈദികനായത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 January 2022, 16:56