തിരയുക

വധൂവരന്മാരെ ആശീർവ്വദിക്കുന്ന പാപ്പാ - ഫയൽ ചിത്രം വധൂവരന്മാരെ ആശീർവ്വദിക്കുന്ന പാപ്പാ - ഫയൽ ചിത്രം 

സ്നേഹിക്കുക എന്നാൽ ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയെന്നാണ്: ഫ്രാൻസിസ് പാപ്പാ

നമ്മുടെ ഭാവനയിൽനിന്ന് മാറി യാഥാർഥ്യവുമായി പൊരുത്തപ്പെടുകയും ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുകയാണ് യഥാർത്ഥ സ്നേഹമെന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പ്രണയത്തിലാകുക എന്ന യാഥാർഥ്യം പലപ്പോഴും സൃഷ്ടിക്കുന്ന അപക്വമായ തരത്തിലുള്ള യുക്തിയിൽനിന്ന്, പക്വമായ സ്നേഹത്തിലേക്ക് കടക്കാൻ നാം പലപ്പോഴും പാട് പെടുന്നുണ്ടന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. സ്നേഹിക്കുക എന്നാൽ, ജീവിതം നമ്മുടെ പ്രതീക്ഷകളോട് പൊരുത്തപ്പെടണമെന്ന് വാശിപിടിക്കുകയല്ല എന്ന് എഴുതിയ പാപ്പാ, സ്നേഹിക്കുക എന്നാൽ, പൂർണ്ണമായ സ്വാതന്ത്ര്യത്തോടെ ജീവിതം നൽകുന്ന ഉത്തരവാദിത്വങ്ങൾ അതുപോലെ തന്നെ ഏറ്റെടുക്കാൻ തയ്യാറാകുക എന്നാണർത്ഥം എന്ന് ഉദ്‌ബോധിപ്പിച്ചു.

ഡിസംബർ ഒന്നാം തീയതി ബുധനാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ച് പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ മതാധ്യയനത്തിലെ ചിന്തകളുമായി ബന്ധപ്പെടുത്തി ഡിസംബർ ഒന്നിന് ട്വറ്ററിൽ കുറിച്ച സന്ദേശത്തിലാണ് പക്വമായ സ്നേഹം എന്നാൽ എന്താണെന്നുള്ളതിനെക്കുറിച്ച് പാപ്പാ എഴുതിയത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: It’s often difficult to move from the logic of falling in love to the logic of mature love. To love is not the pretension that life should correspond to our imagination. Rather, it means to choose in complete freedom to take responsibility for life as it comes.

IT: Spesso facciamo fatica a passare dalla logica dell’innamoramento a quella dell’amore maturo. Amare non è pretendere che la vita corrisponda alla nostra immaginazione; ma scegliere in piena libertà di prendersi la responsabilità della vita così come ci si offre.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 December 2021, 16:04