തിരയുക

സൈപ്രസ്- ഗ്രീസ് സന്ദർശനത്തിന് ശേഷമുള്ള മടക്കയാത്രയിൽ മാധ്യമ പ്രവർത്തകരുമായി വിമാനത്തിൽ വച്ചു നടത്തിയ കൂടിക്കാഴ്ചയിൽ പാപ്പാ സൈപ്രസ്- ഗ്രീസ് സന്ദർശനത്തിന് ശേഷമുള്ള മടക്കയാത്രയിൽ മാധ്യമ പ്രവർത്തകരുമായി വിമാനത്തിൽ വച്ചു നടത്തിയ കൂടിക്കാഴ്ചയിൽ പാപ്പാ 

ആർച്ചുബിഷപ്പ് പാറ്റി (Aupetit)ന്റെ രാജി: അപവാദപ്രചരണം മൂലം

സൈപ്രസ്- ഗ്രീസ് സന്ദർശനത്തിന് ശേഷമുള്ള മടക്കയാത്രയിൽ പതിവുള്ളതുപോലെ മാധ്യമ പ്രവർത്തകരുമായി വിമാനത്തിൽ വച്ചു നടത്തിയ കൂടിക്കാഴ്ചയിൽ സെസിൽ എന്ന മാധ്യമ പ്രവർത്തകയുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞവസരത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പാരീസിലെ ആർച്ചുബിഷപ്പ് പാറ്റി (Aupetit) ന്റെ രാജി പാപ്പാ സ്വീകരിച്ചതിനെതിനെക്കുറിച്ചും ഫ്രാൻസിലെ കത്തോലിക്കാ സഭയിൽ 70 വർഷങ്ങൾക്കു മുമ്പു പുരോഹിതരും സന്യസ്തരും നടത്തിയ  ലൈംഗീക പീഡനങ്ങളെക്കുറിച്ചു പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെയും സംബന്ധിച്ചായിരുന്നു Le Munde യുടെ സെസിലിന്റെ  ചോദ്യം.

70 വർഷം മുമ്പുള്ള കാര്യങ്ങൾ അക്കാലത്തു മനസ്സിലാക്കിയിരുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു വ്യാഖ്യാനമാണ് ഇന്നുള്ളത്. അന്നു നടന്നത് ക്രൂരത തന്നെയാണ് പക്ഷേ അതെല്ലാം മൂടിവയ്ക്കാനുള്ള മനോഗതിയായിരുന്നു അന്ന് സഭയിലും, കുടുംബങ്ങളിലും, അയൽപക്കങ്ങളിലും അങ്ങനെ തന്നെയായിരുന്നു. നമ്മൾ പറയുന്നു അത് ശരിയല്ല എന്ന്. താൻ ആ റിപ്പോർട്ട് കണ്ടിട്ടില്ല ഫ്രഞ്ച് മെത്രാന്മാരുടെ അഭിപ്രായം മാത്രമെ കേട്ടിട്ടുള്ളുവെന്നും അവരുമായി ഈ മാസം നടക്കുന്ന കൂടിക്കാഴ്ചയിൽ അതു വിശദീകരിക്കാൻ ആവശ്യപ്പെടുമെന്നും പാപ്പാ പറഞ്ഞു.

ആർച്ചുബിഷപ്പ് പാറ്റിയുടെ രാജി സ്വീകരിച്ചത് അദ്ദേഹത്തിന്റെ  സെക്രട്ടറിയുമായുള്ള പെരുമാറ്റത്തിലുണ്ടായ അവ്യക്തതയെക്കുറിച്ചുണ്ടായ അപവാദപ്രചരണം  പൊതു ജനമദ്ധ്യത്തിൽ അദ്ദേഹത്തിന് തന്റെ  ഉത്തരവാദിത്വം നിർവ്വഹിക്കാൻ അസാധ്യമാക്കിയതുകൊണ്ടാണ് എന്ന് പാപ്പാ പറഞ്ഞു.  താ൯ ആർച്ചുബിഷപ്പ് പാറ്റിയുടെ രാജി സ്വീകരിച്ചത് അദ്ദേഹത്തിന്റെ തെറ്റ്കാരണമല്ല. തന്നെ പോലെയും, കർത്താവ് സഭയുടെ അടിത്തറയാക്കിയ  വി. പത്രോസിനെപോലെയും, നിങ്ങളെപ്പോലെയും പാറ്റിയും ഒരു പാപിയായിരിക്കാം. ആദിമസഭയിൽ നിന്നു വ്യത്യസ്തമായി ഇന്ന് സഭയ്ക്ക് പാപിയായ ഒരു മെത്രാനെ അംഗീകരിക്കാൻ വേണ്ട എളിമയില്ല എന്നും പാപ്പാ പറഞ്ഞു. നമ്മൾ എല്ലാവരും പാപികളാണെത് മറന്ന് നാം പരദൂഷണം നടത്തുന്നു. അതിനാൽ താൻ ആർച്ച് ബിഷപ്പ് പാറ്റിയുടെ രാജി സ്വീകരിച്ചത് സത്യത്തിന്റെ  അൾത്താരയിലല്ല മറിച്ച്  കൗടില്യത്തിന്റെ  അൾത്താരയിലാണെന്ന് പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 December 2021, 14:58