തിരയുക

Vatican News
പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... 

പാപ്പാ : സംവാദത്തിന്റെ ലക്ഷ്യം സ്നേഹത്തിന്റെയും, സത്യത്തിന്റെയും പങ്കിടലാണ്.

ഫ്രാൻസിസ് പാപ്പയുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

"വിവിധ മതങ്ങളിൽപ്പെട്ടവർ തമ്മിലുള്ള സംവാദം വെറും നയതന്ത്രത്തിനോ, സാമാന്യ മര്യാദയ്ക്കോ, സഹിഷ്ണുതയ്ക്കോ വേണ്ടി മാത്രമുള്ളതല്ല. സൗഹൃദവും സമാധാനവും ഐക്യവും സ്ഥാപിക്കുക, സത്യത്തിന്റെയും സ്നേഹത്തിന്റെയും അരൂപിയിൽ ആത്മീയവും ധാർമ്മീകവുമായ മൂല്യങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കുക എന്നതാണ് സംവാദത്തിന്റെ ലക്ഷ്യം."

#Day of Tolerance എന്ന ഹാഷ്ടാഗോകൂടി നവംബർ പതിനാറാം തീയതി ഇറ്റാലിയൻ, സ്പാനിഷ്, ജർമ്മൻ, പോർച്ചുഗീസ്, ലാറ്റിൻ, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവെച്ചു.

 

16 November 2021, 13:35