പാപ്പാ: സുവിശേഷത്തിന്റെ സൗന്ദര്യം പ്രകടിപ്പിക്കുന്ന ക്രൈസ്തവരെ ലോകം ആവശ്യപ്പെടുന്നു.
ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“ജീവിതം കൊണ്ട് സുവിശേഷത്തിന്റെ സൗന്ദര്യം പ്രകടിപ്പിക്കാനറിയുന്ന ക്രൈസ്തവരെയാണ് ലോകത്തിനാവശ്യം; അവർ സംവാദത്തിന്റെ നെയ്ത്തുക്കാരും, സാഹോദര്യ ജീവിതം വീണ്ടും തിളങ്ങാ൯ ഇടവരുത്തുന്നവരും, ആതിഥേയത്തിന്റെയും ഐക്യമത്യത്തിന്റെയും സുഗന്ധം പുറപ്പെടുവിക്കുന്നവരും ജീവനെ കാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരാണ്.”
നവംബർ എട്ടാം തിയതി ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച്, ലാറ്റിന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ് പോളിഷ്, ജർമ്മ൯ എന്നീ ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
08 November 2021, 12:50