തിരയുക

റോമിലുള്ള ഫ്രഞ്ച് യോദ്ധാക്കൾക്കായുള്ള സെമിത്തേരിയിലെ കല്ലറ. റോമിലുള്ള ഫ്രഞ്ച് യോദ്ധാക്കൾക്കായുള്ള സെമിത്തേരിയിലെ കല്ലറ.  (Vatican Media)

പാപ്പാ : പരേതർ നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

ഫ്രാൻസിസ് പാപ്പയുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

"മറ്റൊരു ജീവിതത്തിലേക്ക് ഇതിനോടകം കടന്നു പോയവരും ഈ  ജീവിതത്തിലെ തീർത്ഥാടകരായിരിക്കുന്ന നമ്മളും തമ്മിൽ ക്രിസ്തുവിൽ രഹസ്യാത്മകമായ ഒരു ഐക്യദാർഢ്യമുണ്ട്. പരേതരായ നമ്മുടെ പ്രിയപ്പെട്ടവർ സ്വർഗ്ഗത്തിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നത് തുടരുന്നു. അവർ നമുക്ക് വേണ്ടി പ്രാർത്ഥിക്കുകയും നാം അവർക്ക് വേണ്ടിയും അവരോടൊപ്പവും പ്രാർത്ഥിക്കുന്നു."

തിരുസഭ സകല മരിച്ച വിശ്വാസികളെയും അനുസ്മരിക്കുന്ന നവംബർ രണ്ടാം തീയതി പാപ്പാ ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, ജർമൻ, ലാറ്റിൻ, പോളിഷ്, അറബി എന്നീ ഭാഷകളിൽ #പ്രാർത്ഥന#വിശുദ്ധരുടെ ഐക്യം# മരിച്ച വിശ്വാസികൾ എന്നീ മൂന്ന് ഹാഷ്ടാഗുകളോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവെച്ചു.

02 November 2021, 17:08