പാപ്പാ: വിശുദ്ധി നമ്മെ ചെറുതാക്കുന്നില്ല
പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
"ഉയർന്ന ലക്ഷ്യങ്ങൾ മുന്നിൽ വയ്ക്കാനും ദൈവത്താൽ സ്നേഹിക്കപ്പെട്ട് സ്വതന്ത്രരാക്കപ്പെടാനും ഭയപ്പെടരുത്. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ ഭയപ്പെടരുത്. വിശുദ്ധി നിങ്ങളുടെ ബലഹീനതയും ദൈവത്തിന്റെ കൃപയും തമ്മിലുള്ള കൂടിക്കാഴ്ചയാണ് എന്നതിനാൽ അത് നിങ്ങളുടെ മനുഷ്യത്വം ഒട്ടും കുറയ്ക്കുന്നില്ല."
#സാർവ്വത്രിക വിശുദ്ധീകരണം എന്ന് ഹാഷ്ടാഗോടു കൂടി ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്,ഫ്രഞ്ച്, പോർച്ചുഗീസ്, ജർമ്മൻ, ലാറ്റിൻ, അറബി എന്നീ ഭാഷകളിൽ നവംബർ ഒന്നാം തീയതി സകല വിശുദ്ധരെയും തിരുസഭ അനുസ്മരിക്കുന്ന തിരുനാൾ ദിനത്തിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവെച്ചു.
01 November 2021, 15:47