പാപ്പാ: പ്രാർത്ഥനയിലൂടെ വിശുദ്ധിയിലേക്ക്
പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
"ലോകത്തിന്റെ ദൃഷ്ടിയിൽ പലപ്പോഴും നിസ്സാരരായി കണക്കാക്കപ്പെടുന്ന വിശുദ്ധർ യഥാർത്ഥത്തിൽ ലോകത്തെ നിലനിർത്തുന്നവരാണ്; ധനത്തിന്റെയും അധികാരത്തിന്റെയും ആയുധങ്ങൾ കൊണ്ടല്ല മറിച്ച് #പ്രാർത്ഥന എന്ന ആയുധം കൊണ്ടാണ്."
തിരുസഭാ സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കുന്ന നവംബർ ഒന്നാം തീയതി പാപ്പാ ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, ജർമൻ, ലാറ്റിൻ, അറബി എന്നീ ഭാഷകളിൽ #AllSaintsDay എന്ന ഹാഷ്ടാഗോടുകൂടി തന്റെ ട്വിറ്റർ സന്ദേശം പങ്കുവെച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
01 നവംബർ 2021, 15:36