തിരയുക

പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കുക, "ബലഹീന പറുദീസ" എന്ന ശീർഷകത്തിൽ  ജർമ്മനിയിൽ നടക്കുന്ന  ഒരു പ്രദർശനത്തിൽ ഭീമാകാരമായ ഒരു ഭൂഗോളത്തിനു മുന്നിൽ ഒരു സന്ദർശകൻ 05/11/21 പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കുക, "ബലഹീന പറുദീസ" എന്ന ശീർഷകത്തിൽ ജർമ്മനിയിൽ നടക്കുന്ന ഒരു പ്രദർശനത്തിൽ ഭീമാകാരമായ ഒരു ഭൂഗോളത്തിനു മുന്നിൽ ഒരു സന്ദർശകൻ 05/11/21 

പാപ്പാ: സംഘർഷങ്ങളുടെ വിത്തുകൾ ഇല്ലാതാക്കി പൊതുഭവനം സംരക്ഷിക്കുക!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സംഘർഷത്തിൻറെ വിത്തുകൾ നിർമ്മാർജ്ജനം ചെയ്തുകൊണ്ട് നമ്മുടെ പൊതുഭവനത്തെ പരിപാലിക്കാൻ മാർപ്പാപ്പാ ആഹ്വാനം ചെയ്യുന്നു.

ഒക്ടോബർ 31 മുതൽ നവമ്പർ 12 വരെ സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയിൽ ഐക്യരാഷ്ട്രസഭ കാലാവസ്ഥമാറ്റത്തെ അധികരിച്ചുള്ള ഉച്ചകോടി കോപ്26 (COP26) വിളിച്ചുകൂട്ടിയിരിക്കുന്ന പശ്ചാത്തലത്തിൽ ഫ്രാൻസീസ് പാപ്പാ “കോപ്26 (COP26)” “പരിസ്ഥിതിസംഘർഷംദിനം”(#EnvConflictDay) എന്നീ ഹാഷ്ടാഗുകളോടുകൂടി ശനിയാഴ്ച (06/11/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഈ ആഹ്വാനമുള്ളത്.

പാപ്പാ കുറിച്ച ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“സംഘർഷങ്ങളുടെ വിത്തുകൾ, അതായത്, അത്യാഗ്രഹം, നിസ്സംഗത, അജ്ഞത, ഭയം, അനീതി, അരക്ഷിതാവസ്ഥ, അക്രമം എന്നിവ, ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ട് നമുക്ക് നമ്മുടെ പൊതുഭവനത്തെയും നമ്മെത്തന്നെയും പരിപാലിക്കാൻ പരിശ്രമിക്കാം: ഈ ലക്ഷ്യം കൈവരിക്കാൻ മനുഷ്യരാശിക്ക് ഏറെ ഉപാധികൾ മുമ്പൊരിക്കലും കൈവശം ഉണ്ടായിരുന്നില്ല # COP26 #EnvConflictDay”.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Curiamo la nostra casa comune ed anche noi stessi cercando di estirpare i semi dei conflitti: avidità, indifferenza, ignoranza, paura, ingiustizia, insicurezza e violenza. L’umanità non ha mai avuto tanti mezzi per giungere a tale obiettivo. #COP26 #EnvConflictDay

EN: Let us care for our common home, and also for ourselves, trying to eliminate the seeds of conflict: greed, indifference, ignorance, fear, injustice, insecurity and violence. Humanity has never before had at its disposal so many means for achieving this goal. #COP26 #EnvConflictDay

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 November 2021, 13:47