തിരയുക

ഫ്രാൻസീസ് പാപ്പാ ക്രിസ്തുരാജൻറെ തിരുന്നാൾക്കുർബ്ബാനാർപ്പണ വേളയിൽ 21/11/2021 ഫ്രാൻസീസ് പാപ്പാ ക്രിസ്തുരാജൻറെ തിരുന്നാൾക്കുർബ്ബാനാർപ്പണ വേളയിൽ 21/11/2021 

നമ്മുടെ ജീവിത സാഹചര്യങ്ങളിൽ കർത്താവുണ്ടെന്ന നമ്മുടെ ഉറപ്പും ക്രിസ്തീയാനന്ദവും!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവം സൽഫലങ്ങൾ പുറപ്പെടുവിക്കുന്ന അത്ഭുതം തുടരുന്നു എന്ന ഉറപ്പിൽ നിന്ന് ക്രിസ്തീയാനന്ദം ജന്മംകൊള്ളുന്നുവെന്ന് മാർപ്പാപ്പാ.

ശനിയാഴ്ച (27/11/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“നാം ജീവിക്കുന്ന സങ്കീർണ്ണമായ സാഹചര്യങ്ങളെ നാം ഭയപ്പെടുന്നില്ല, കാരണം അവിടെ, നമ്മുടെ ഇടയിൽ കർത്താവുണ്ട്; ദൈവം എല്ലായ്പോഴും  നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന അത്ഭുതം പ്രവർത്തിച്ചിട്ടുണ്ട് (യോഹന്നാൻ 15: 5). ഈ ഉറപ്പിൽ നിന്നാണ് ക്രിസ്തീയ സന്തോഷം പിറവിയെടുക്കുന്നത്.    ”.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Non temiamo gli scenari complessi che abitiamo perché lì, in mezzo a noi, c’è il Signore; Dio ha sempre compiuto il miracolo di generare buoni frutti (Gv 15,5). La gioia cristiana nasce proprio da questa certezza.

EN: Let us be fearless amid the messy situations all around us, because that is where the Lord is, in our midst; God continues to perform his miracle of bringing forth good fruit (Jn 15:5). Christian joy is born precisely of this certainty.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 November 2021, 13:36