തിരയുക

ദിവ്യകാരുണ്യം ദിവ്യകാരുണ്യം 

ആരാധനാ പ്രാർത്ഥന, ആത്മാവിൻറെ സജീവ ജ്വാലയെന്ന് പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആരാധനാസ്തോത്രം പരിശുദ്ധാത്മാഗ്നിയാണെന്ന് മാർപ്പാപ്പാ.

വെള്ളിയാഴ്‌ച (26/11/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“ആരാധനാസ്തോത്രം, ചരിത്രം മുഴുവൻറെയും തുടക്കവും ഒടുക്കവുമായി  ദൈവത്തെ അംഗീകരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന പ്രാർത്ഥനയാണ്. ഈ പ്രാർത്ഥന സാക്ഷ്യത്തിനും ദൗത്യത്തിനും ശക്തി നൽകുന്ന ആത്മാവിൻറെ ജീവനുള്ള അഗ്നിയാണ്”  എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: La preghiera dell’adorazione è la preghiera che ci fa riconoscere Dio come inizio e fine di tutta la storia. E questa preghiera è il fuoco vivo dello Spirito che dà forza alla testimonianza e alla missione.

EN: The prayer of adoration is the prayer that makes us recognize God as the beginning and the end of all of History. And this prayer is the living flame of the Spirit that gives strength to witness and

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 November 2021, 14:05