പാപ്പായുടെ സൈപ്രസ്-ഗ്രീസ് സന്ദർശനങ്ങൾ ഡിസംബർ 2-6 വരെ !
സൈപ്രസിൽ നിക്കൊസീയയും ഗ്രീസിൽ ഏതൻസും ലെസ്വോസ് ദ്വീപുമായിരിക്കും സന്ദർശന വേദികൾ.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പായുടെ അടുത്ത വിദേശഅജപാലന സന്ദർശന വേദികൾ സൈപ്രസ്, ഗ്രീസ് എന്നീ രാജ്യങ്ങൾ.
ഡിസമ്പർ 2-6 വരെയായിരിക്കും പാപ്പായുടെ ഈ ഇടയന്ദർശനം.
രണ്ടാം തീയതി സൈപ്രസ്സിൽ എത്തുന്ന പാപ്പാ നിക്കൊസീയ സന്ദർശിച്ചതിനു ശേഷം നാലാം തീയതി ഗ്രീസിലേക്കു പോകും. ആറാം തീയിതിവരെ ഗ്രീസിൽ ചിലവിടുന്ന പാപ്പാ അവിടെ ഏതൻസും ലെസ്വോസ് ദ്വീപുമായിരിക്കും സന്ദർശിക്കുക.
പൗരാധികാരികളുടെയും പ്രാദേശിക സഭാധികാരികളുടെയും ക്ഷണം സ്വീകരിച്ചാണ് പാപ്പാ ഈ നാടുകളിൽ എത്തുക.
പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയത്തിൻറെ, അഥവാ, പ്രസ്സ് ഓഫീസിൻറെ മേധാവി മത്തേയൊ ബ്രൂണി ആണ് ഈ വിവരങ്ങൾ നല്കിയത്.
05 November 2021, 15:34