ഇറാഖ് പ്രധാനമന്ത്രിക്ക് പാപ്പാ ടെലഗ്രാം സന്ദേശമയച്ചു
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഇറാഖ് പ്രധാനമന്ത്രി മുസ്തഫാ അൽ-കസീമിയുടെ ബാഗ്ദാദിലെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് അദ്ദേഹത്തോടും കുടുംബത്തോടും പരിക്കേറ്റവരോടും തന്റെ പ്രാർത്ഥനാനിർഭരമായ സാമീപ്യം അറിയിക്കുന്നുവെന്ന് വത്തിക്കാ൯ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ വഴി ഫ്രാൻസിസ് പാപ്പാ ടെലഗ്രാം സന്ദേശമയച്ചു.
ഈ ഹീനമായ ഭീകരപ്രവർത്തനത്തെ അപലപിച്ച പാപ്പാ ഏറ്റവും അത്യുന്നതനായ ദൈവത്തിന്റെ അനുഗ്രഹത്തോടെ ഇറാഖിലെ ജനങ്ങൾ സംവാദത്തിലൂടെയും, സാഹോദര്യ ഐക്യത്തിലൂടെയും സമാധാനത്തിന്റെ പാത പിന്തുടരുന്നതിന് ഇറാഖിലെ ജനങ്ങൾ വിവേകത്തിലും ശക്തിയിലും സ്ഥിരീകരിക്കപ്പെടുമെന്ന ആത്മവിശ്വാസം ഒരിക്കൽ കൂടി പരിശുദ്ധപിതാവ് സ്പഷ്ടമാക്കി.
നവംബർ ഏഴാം തിയതി, ഞായറാഴ്ച മൂന്ന് ഡ്രോണുകൾ ഉപയോഗിച്ചു ഇറാഖ് പ്രധാനമന്ത്രി മുസ്തഫാ അൽ കസീമിയുടെ ബാഗ്ദാദിലെ വസതിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രധാനമന്ത്രി പരിക്ക് കൂടാതെ രക്ഷപ്പെട്ടിരുന്നു.