തിരയുക

പാപ്പായും ക്രൊയേഷ്യൻ പ്രസിഡണ്ടും.... പാപ്പായും ക്രൊയേഷ്യൻ പ്രസിഡണ്ടും....  (Vatican Media)

പാപ്പായും ക്രൊയേഷ്യൻ പ്രസിഡണ്ടും തമ്മിൽ കൂടിക്കാഴ്ച

ക്രൊയേഷ്യൻ പ്രസിഡന്റ് സോറാൻ മിലനോവിച്ച് തിങ്കളാഴ്ച വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

തിങ്കളാഴ്ച രാവിലെ വത്തിക്കാൻ അപ്പസ്തോലിക  അരമനയിൽ ക്രൊയേഷ്യൻ റിപ്പബ്ലിക്കിന്റെ പ്രസിഡണ്ട് സോറാൻ മിലനോവിച്ചിനെ ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചു. പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, കർദ്ദിനാൾ പിയത്രോ പരോളിൻ, വത്തിക്കാന്റെ വിദേശകാര്യലായ കാര്യദർശി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ എന്നിവരുമായും പ്രസിഡന്റ് സോറാൻ മിലനോവിച്ച് ചർച്ചകൾ നടത്തി.

സൗഹാർദ്ദപരമായ ചർച്ചയിൽ, നിലവിലുള്ള നല്ല ഉഭയകക്ഷി ബന്ധങ്ങളെ വിലമതിക്കുകയും സഹകരണം കൂടുതൽ പരിപോഷിപ്പിക്കാനുള്ള തങ്ങളുടെ ഉദ്ദേശം ഇരു രാജ്യങ്ങളുടെയും നേതാക്കൾ പ്രകടിപ്പിക്കുകയും ചെയ്തു. ബോസ്നിയയിലെയും ഹെർസഗോവിനയിലെയും ക്രൊയേഷ്യൻ ജനതയുടെ അവസ്ഥ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളും അവർ ചർച്ച ചെയ്തു.

കൂടികാഴ്ചയ്ക്കിടെ പരിശുദ്ധ പിതാവ് ക്രൊയേഷ്യൻ പ്രസിഡന്റിന് മുന്തിരി വിളവെടുപ്പ് ചിത്രീകരിക്കുന്ന മൊസൈക്ക് സമ്മാനമായി നൽകി.

15 November 2021, 10:45