തിരയുക

ഡൺകിർക്കിലെ ലൂൺ ബീച്ചിലെ താൽക്കാലിക കുടിയേറ്റ ക്യാമ്പ് ഡൺകിർക്കിലെ ലൂൺ ബീച്ചിലെ താൽക്കാലിക കുടിയേറ്റ ക്യാമ്പ് 

മെഡിറ്ററേനിയൻ മുതൽ ബെലാറസ് വരെയുള്ള എല്ലാ കുടിയേറ്റക്കാർക്കും വേണ്ടി ഫ്രാൻസിസ് പാപ്പാ പ്രാർത്ഥിച്ചു

ഒരു നല്ല ജീവിതത്തിനായുള്ള തിരച്ചിലിൽ ഓരോ ദിവസവും ജീവൻ അപകടപ്പെടുത്തുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാർക്കു വേണ്ടി ഫ്രാൻസിസ് പാപ്പാ പ്രാർത്ഥിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ജീവൻ അപകടപ്പെടുത്തുകയും പലപ്പോഴും നഷ്ടപ്പെടാനിടവരുകയും ചെയ്യുന്ന കുടിയേറ്റക്കാരിലേക്ക് ഫ്രാൻസിസ് പാപ്പാ ഞായറാഴ്ചത്തെ മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കു ശേഷം തന്റെ ചിന്തകൾ തിരിച്ചുവിട്ടു.

വി.പത്രോസിന്റെ ചത്വരത്തിൽ സന്നിഹിതരായിരുന്ന തീർത്ഥാടകരെ അഭിവാദനം ചെയ്തു കൊണ്ട് കുടിയേറ്റക്കാർ അഭിമുഖീകരിക്കുന്ന "ഗുരുതരമായ അപകടങ്ങളെക്കുറിച്ചും”, നമ്മുടെ അതിർത്തികളിൽ ജീവൻ നഷ്ടപ്പെടുന്ന അനേകരെക്കുറിച്ചും പാപ്പാ സംസാരിച്ചു.  അവർ ചെന്നുപെടുന്ന ദുരിതങ്ങളെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുന്ന താൻ അതീവ ദു:ഖിതനാണെന്ന് പാപ്പാ അറിയിച്ചു.

കഴിഞ്ഞയാഴ്ച ഇംഗ്ലീഷ് ചാനലിൽ സംഭവിച്ച അപകടത്തെക്കുറിച്ച് പ്രത്യേകം പരാമർശിച്ച പാപ്പാ, ബെലാറസ് അതിർത്തികളിലുള്ള കുടിയേറ്റക്കാരെക്കുറിച്ചും പ്രത്യേകിച്ച് അവർക്കിടയിലുള്ള ഒട്ടനവധി കുട്ടികളെക്കുറിച്ചും, മെഡിറ്ററേനിയൻ കടലിൽ മുങ്ങി മരിക്കുന്നവരെക്കുറിച്ചും ഓർമ്മിച്ചു. കൂടാതെ മെഡിറ്ററേനിയൻ കടൽ കടക്കാൻ പരിശ്രമിച്ച് പിടിക്കപ്പെട്ട് വീണ്ടും വടക്കൻ ആഫ്രിക്കയിലേക്ക് തിരിച്ചയക്കപ്പെടുന്ന കുടിയേറ്റക്കാരെക്കുറിച്ച് സംസാരിക്കവേ, അവർ മനുഷ്യക്കടത്തുകാരുടെ പിടിയിൽ അടിമകളാക്കപ്പെടുകയും, സ്ത്രീകൾ വിൽക്കപ്പെടുകയും പുരുഷന്മാർ ക്രൂര പീഡനത്തിനിരയാക്കപ്പെടുകയും ചെയ്യുന്ന കാര്യവും പാപ്പാ പങ്കുവച്ചു.

ഒരു നല്ല രാജ്യം പ്രതീക്ഷിച്ചിച്ച് ഈ ആഴ്ചയിൽ മെഡിറ്ററേനിയൻ കടൽ കടക്കാൻ പരിശ്രമിച്ച് പ്രകരം ശവകുടീരം കണ്ടെത്തിയ എല്ലാവർക്കും വേണ്ടി പാപ്പാ പ്രാർത്ഥിച്ചു. അവർക്കും മറ്റുള്ള എല്ലാവർക്കും തന്റെ പ്രാർത്ഥനവാഗ്ദാനം ചെയ്ത ഫ്രാൻസിസ് പാപ്പാ, " കുടിയേറ്റക്കാരെക്കുറിച്ചും, അവരുടെ ദുരിതങ്ങളെക്കുറിച്ചും നമുക്ക് ഓർക്കാം, നമുക്ക് നിശബ്ദതയിൽ പ്രാർത്ഥിക്കാം" എന്നു പറഞ്ഞു കൊണ്ടാണ് അവസാനിപ്പിച്ചത്

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 November 2021, 13:48