തിരയുക

സമാധാനത്തിനായുള്ള ആഹ്വാനത്തോടെ പാപ്പാ സമാധാനത്തിനായുള്ള ആഹ്വാനത്തോടെ പാപ്പാ 

നിരായുധീകരണം സമാധാനത്തിന്: ഫ്രാൻസിസ് പാപ്പാ

നിരായുധീകരണം സമഗ്രമായ സമാധാനസ്ഥാപനത്തിന് ഒഴിവാക്കാനാകാത്തതാണെന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സമാധാനം ആഗ്രഹിച്ചു നടത്തുന്ന ഏതൊരു സഹകരണവും ഫലപ്രാപ്തിയിലെത്തണമെങ്കിൽ നിരായുധീകരണം ആവശ്യമാണെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. വാക്കുകളിലൊതുങ്ങാതെ, ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെയുള്ള ഒരു ആയുധനിരീകരണമാണ് ആവശ്യമെന്നാണ് പാപ്പാ വ്യക്തമാക്കിയത്.

നവംബർ പതിനൊന്നുമുതൽ പതിമൂന്ന് വരെ ഫ്രാൻസിലെ പാരീസിൽ നാലാമത് നടക്കുന്ന സമാധാനത്തിനുംവേണ്ടിയുള്ള ചർച്ചാസമ്മേളനത്തിലേക്ക് ഒക്ടോബർ മുപ്പത്തിനയച്ച സന്ദേശത്തിൽ യുദ്ധങ്ങൾക്കും കൂട്ടക്കൊലപാതകങ്ങൾക്ക് ഉപയോഗിക്കുന്ന ആയുധങ്ങളുടെ ഉപയോഗത്തിനെതിരെയും പാപ്പാ എഴുതിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പാരീസ് സമാധാനവേദി (#ParisPeaceForum2021) എന്ന ഹാഷ്‌ടാഗോടുകൂടി, സമാധാനത്തിനായുള്ള പരിശ്രമങ്ങൾക്ക് പാപ്പാ ട്വിറ്ററിലൂടെ എല്ലാവരെയും ആഹ്വാനം ചെയ്‌തത്‌.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: There cannot be a cooperation that generates peace without concrete collective dedication that promotes integral disarmament. #ParisPeaceForum2021

IT: Non vi può essere una cooperazione generatrice di pace senza un impegno collettivo concreto a favore del disarmo integrale. #ParisPeaceForum2021

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 November 2021, 17:03