തിരയുക

ഫ്രാൻസീസ് പാപ്പായ്ക്കൊപ്പം ഏതാനും കുട്ടികൾ ഫ്രാൻസീസ് പാപ്പായ്ക്കൊപ്പം ഏതാനും കുട്ടികൾ 

കുഞ്ഞുങ്ങളോട് നന്നായി പെരുമാറുക, അവരുടെ മാനവാന്തസ്സ് മാനിക്കുക!

പാപ്പായുടെ ട്വിറ്റർ സന്ദേശങ്ങൾ!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കുഞ്ഞുങ്ങളുമായി നാം ബന്ധം പുലർത്തുന്ന രീതിയും അവരുടെ അവകാശങ്ങളെ നാം എത്രമാത്രം ആദരിക്കുന്നു എന്നതും നാം എങ്ങനെയുള്ളവരാണെന്നു വെളിപ്പെടുത്തുന്നുവെന്ന് മാർപ്പാപ്പാ.

അനുവർഷം നവമ്പർ 20-ന് ഐക്യരാഷ്ട്രസഭ ലോക ശിശുദിനം ആചരിക്കുന്ന പശ്ചാത്തലത്തിൽ, ഫ്രാൻസീസ് പാപ്പാ, “ലോകശിശുദിനം” (#WorldChildrensDay) എന്ന ഹാഷ്ടാഗോടുകൂടി ശനിയാഴ്ച (20/11/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് തൻറെ ഈ ബോധ്യം ആവർത്തിച്ചിരിക്കുന്നത്.

പാപ്പാ കുറിച്ച ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“കുട്ടികളുമായി നാം ബന്ധം പുലർത്തു രീതി, അവരുടെ സഹജമായ മാനവാന്തസ്സിനെയും അവരുടെ മൗലികാവകാശങ്ങളെയും നാം എത്രമാത്രം ആദരിക്കുന്നു എന്നിവ, നാം ഏതുതരം മുതിർന്നവരാണെന്നും, നാം എന്തായിത്തീരാനും എപ്രകാരമുള്ളൊരു സമൂഹം പണിതുയർത്താനും ആണ് ആഗ്രഹിക്കുന്നതെന്നും വെളിപ്പെടുത്തുന്നു”.

ബാലവേലയെ അധികരിച്ച് വത്തിക്കാനിൽ വെള്ളിയാഴ്ച (19/11/21) സംഘടിപ്പിച്ച ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ സംബന്ധിച്ചവർക്ക് അന്ന് അനുവദിച്ച കൂടിക്കാഴ്ചാ വേളയിൽ പാപ്പാ അവരോടു നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്.

പാപ്പാ യുവതയോട് 

ശനിയാഴ്‌ച തന്നെ പാപ്പാ മറ്റൊരു സന്ദേശവും ട്വിറ്ററിൽ കുറിച്ചു. അത് ഇങ്ങനെയാണ്:

“ക്രിസ്തു പൗലോസിനു നല്കിയ ക്ഷണം,    ഇന്ന്, യുവാക്കളായ നിങ്ങൾക്ക് ഒരോരുത്തർക്കുമുള്ളതാണ്:  എഴുന്നേൽക്കൂ! "സ്വയം പഴിച്ചുകൊണ്ട്" നിലത്തു കിടന്നിട്ട് കാര്യമില്ല. നിങ്ങളെ കാത്തിരിക്കുന്ന ഒരു ദൗത്യമുണ്ട്! യേശു നിങ്ങളിൽ പൂർത്തിയാക്കാൻ ആരംഭിച്ച കാര്യങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ നിങ്ങൾക്കും സാധിക്കും.”

ഇക്കൊല്ലം മുതൽ, ക്രിസ്തുരാജൻറെ തിരുന്നാൾ ദിനത്തിൽ കത്തോലിക്കാസഭ, രൂപതാതലത്തിൽ, യുവജനദിനം ആചരിക്കുന്ന പശ്ചാത്തലത്തിലാണ് പാപ്പാ യുവജനത്തിനായി ഈ ട്വിറ്റർ സന്ദേശം കണ്ണി ചേർത്തത്. ഇക്കൊല്ലം രൂപതാതല യുവജനദിനാചരണം ഈ ഞായറാഴ്‌ച, അതായത്, നവമ്പർ 21-നാണ്. രൂപതാതലത്തിലുള്ള യുവജനദിനാചരണം ഇതുവരെ ഓശന ഞായറാഴ്‌ച ആയിരുന്നു.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

Tweet n. 1 

IT: Il modo in cui ci relazioniamo ai bambini, la misura in cui rispettiamo la loro innata dignità umana e i loro diritti fondamentali, esprimono quale tipo di adulti siamo e vogliamo essere e quale tipo di società vogliamo costruire. #WorldChildrensDay

EN: The way we relate to children, the extent to which we respect their innate human dignity and fundamental rights, expresses what kind of adults we are and want to be, and what kind of society we want to build. #WorldChildrensDay

Tweet n. 2 

IT: Oggi l’invito di Cristo a Paolo è rivolto a ognuno e ognuna di voi giovani: Alzati! Non puoi rimanere a terra a “piangerti addosso”, c’è una missione che ti attende! Anche tu puoi essere testimone delle opere che Gesù ha iniziato a compiere in te.

EN: Today Christ's invitation to Paul is directed to every one of you young people: Get up! Do not remain on the ground "feeling sorry for yourself". There's a mission waiting for you! You too can testify to what Jesus has begun to accomplish in you.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 November 2021, 14:25